IFFK 2023|ആരെയും മനസിൽകണ്ട് സിനിമ ചെയ്യാനാകില്ല: ഡോൺ പാലത്തറ

IFFK 2023|ആരെയും മനസിൽകണ്ട് സിനിമ ചെയ്യാനാകില്ല: ഡോൺ പാലത്തറ

ആരെയും മനസിൽകണ്ടുകൊണ്ട് സിനിമ ചെയ്യാൻ സാധിക്കില്ല. മലയാളം സിനിമ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത് കച്ചവട സിനിമകളുടെ പേരിലല്ല

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്ന ഡോൺ പാലത്തറയുടെ ചിത്രമാണ് 'ഫാമിലി'. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ആരംഭം പുരുഷകേന്ദ്രീകൃതമായ കുടുംബങ്ങളുടെയും കൂടിയാണെന്നാണ് 'ഫാമിലി' കാണിച്ചു തരുന്നത്. ചിത്രത്തിൽ സോണിയെന്ന കഥാപാത്രമായി വിനയ് ഫോർട്ടും റാണിയായി ദിവ്യപ്രഭയും അഭിനയിക്കുന്നു. ചിത്രത്തെക്കുറിച്ചും രാജ്യാന്തര ചലച്ചിത്രമേളയിലെ അനുഭവങ്ങളെക്കുറിച്ചും സംവിധായകൻ ഡോൺ പാലത്തറയും വിനയ് ഫോർട്ടും ദിവ്യപ്രഭയും 'ദ ഫോർത്തി'നോട് സംസാരിക്കുന്നു

IFFK 2023|ആരെയും മനസിൽകണ്ട് സിനിമ ചെയ്യാനാകില്ല: ഡോൺ പാലത്തറ
IFFK 2023| തെങ്ങോല ഒരു ചെറിയ 'ഓലയല്ല'- അശോ സമം

''ആരെയും മനസിൽകണ്ടുകൊണ്ട് സിനിമ ചെയ്യാൻ സാധിക്കില്ല. മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത് കച്ചവട സിനിമകളുടെ പേരിലല്ല,'' ഫാമിലി സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് പറയുന്നു. സോണി വരുന്ന സീനുകളിൽ കാമറ ടോപ് ആംഗിളിൽ നിന്നായിരിക്കുമെന്നും റാണി വരുമ്പോൾ നേരെയായിരിക്കുമെന്ന് ഡോൺ പറഞ്ഞിരുന്നു. അത് അഭിനേതാക്കൾ എന്ന നിലയിൽ വലിയ കാര്യമായിരുന്നുവെന്ന് നടി ദിവ്യപ്രഭ പറയുന്നു.

IFFK 2023|ആരെയും മനസിൽകണ്ട് സിനിമ ചെയ്യാനാകില്ല: ഡോൺ പാലത്തറ
IFFK2023|ദുരിത ജീവിതത്തില്‍നിന്ന്‌ 'തടവി'ലേക്കുള്ള മോചനം

''സാധാരണ അഭിനയിക്കുമ്പോൾ ക്യാമറയെ നമ്മൾ ശ്രദ്ധിക്കും. ക്യാമറയ്ക്കനുസരിച്ച് സ്വയം നിയന്ത്രിക്കും. അത് ഡോണിന് വേണ്ടായിരുന്നു. ഇത് ഭയങ്കര നാടകീയമാണെന്നു തുറന്നു പറഞ്ഞുകളയും,''വിനയ് കൂട്ടിച്ചേർത്തു. ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പേടിയില്ലെന്നും തൃപ്തി നൽകുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്ന് മാത്രമാണ് ചിന്തിക്കുന്നതെന്നും ദിവ്യപ്രഭയും പറഞ്ഞു. തന്റെ സിനിമകളിൽ വളരെ പതുക്കെ വളരുന്ന ഒരു വൈകാരികതയുണ്ടാകണമെന്നു നിര്ബന്ധമുണ്ടെന്ന് സംവിധായകൻ ഡോൺ പാലത്തറ പറയുന്നു.

logo
The Fourth
www.thefourthnews.in