IFFK 2023 | തിങ്കളാഴ്ച രണ്ട് മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനം, ഫാമിലിയുടെയും ആഗ്രയുടെയും രണ്ടാം പ്രദർശനം

IFFK 2023 | തിങ്കളാഴ്ച രണ്ട് മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനം, ഫാമിലിയുടെയും ആഗ്രയുടെയും രണ്ടാം പ്രദർശനം

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ തിങ്കളാഴ്ച മത്സരവിഭാഗത്തിൽ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. സ്പാനിഷ് ചിത്രം ടോട്ടം, ഇന്ത്യയിൽ നിന്നുള്ള ബംഗാളി ചിത്രം വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ എന്നിവയുടെ ആദ്യ പ്രദർശനവും ഡോൺ പാലത്തറയുടെ ഫാമിലി, ഹിന്ദി ചിത്രം ആഗ്ര എന്നിവയുടെ രണ്ടാം പ്രദർശനവും തിങ്കളാഴ്ച നടക്കും.

ലൈല അവിലേസ് സംവിധാനം ചെയ്ത ടോട്ടം മുത്തച്ഛന്റെ വീട്ടിൽ എത്തുന്ന എഴുവയസുകാരി സോളിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. മോൺസെറാത്ത് മാരാനോൺ, നൈമ സെന്റീസ്, മാരിസോൾ ഗാസെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

IFFK 2023 | തിങ്കളാഴ്ച രണ്ട് മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനം, ഫാമിലിയുടെയും ആഗ്രയുടെയും രണ്ടാം പ്രദർശനം
IFFK2023 | ദ ഓള്‍ഡ് ഓക്ക്: അരക്ഷിതാവസ്ഥയ്ക്ക് കെൻ ലോച്ച് നൽകുന്ന ഉത്തരം

ലുബ്ധക് ചാറ്റർജി സംവിധാനം ചെയ്ത വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ ഓഡിയോ ഇൻസ്റ്റാളേഷൻ ആർട്ടിസ്റ്റായ ശിവ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ കൽക്കരി ഖനികൾ സന്ദർശിക്കുകയും അവിടുത്തെ സങ്കീർണ്ണമായ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ കുറിച്ച് അറിയുന്നതും അത് ആന്തരികമായി അവനിൽ വരുത്തുന്ന മാറ്റവുമാണ് സിനിമയുടെ ഇതിവൃത്തം. സൈകത് ചാറ്റർജി, സാഗ്‌നിക് മുഖർജി, രോഹിണി ചാറ്റർജി, ദീപക് ഹാൽഡർ, അമിത് സാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ആഗ്ര ഹിന്ദിയിലാണ് ഒരുങ്ങിയിരിക്കുന്നത്. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യൻ യാഥാർഥ്യങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. കനു ബെൽ ആണ് ചിത്രം സംവിധാനം ചെയ്തത്.

IFFK 2023 | തിങ്കളാഴ്ച രണ്ട് മത്സരചിത്രങ്ങളുടെ ആദ്യ പ്രദർശനം, ഫാമിലിയുടെയും ആഗ്രയുടെയും രണ്ടാം പ്രദർശനം
IFFK 2023| നന്മ മരങ്ങൾക്കുള്ളിലെ കപട മുഖം; ഡോണിൻ്റെ ഫാമിലി തുറന്നുകാട്ടുന്ന കുടുംബസത്യങ്ങൾ

വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രമായ ഫാമിലിയിൽ സമകാലിക ഇന്ത്യയിലെ വ്യക്തിബന്ധങ്ങളുടെയും കുടുംബവ്യവസ്ഥയുടെ സങ്കീർണതകളും വൈരുധ്യങ്ങളുമാണ് അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in