IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍

IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍

അറബ് സിനിമ മേഖലയില്‍ നിന്ന് ഈ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ഈ ജോര്‍ദാന്‍ ചിത്രം

''ഒരു സ്ത്രീയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായാല്‍ അവള്‍ക്ക് ഇല്ലാതാകുന്നത് കാമുകനേയും പങ്കാളിയേയും മാത്രമല്ല, അവളുടെ ജീവിതത്തിലെ എല്ലാമാണ്''... ഭര്‍ത്താവിന്റെ അകാലമരണത്തില്‍ ആശ്വാസമേകാനെത്തിയ അയല്‍വാസിയായ സ്ത്രീയുടെ ഈ വാക്കുകള്‍ എത്രമാത്രം മുപ്പതുകാരിയായ നവാലിന്റെ ജീവിതത്തെ ബാധിച്ചെന്നു തുറന്നുകാട്ടുകയാണ് ഇന്‍ഷാ അള്ളാ എ ബോയ് എന്ന ചിത്രത്തിലൂടെ നവാഗതനായ അംജാദ് അല്‍ റഷീദ്.

അറബ് സിനിമ മേഖലയില്‍ നിന്ന് ഈ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ഈ ജോര്‍ദാന്‍ ചിത്രം. മതാധിഷ്ഠിത നിയമങ്ങള്‍ക്കു പുറമേ പുരുഷാധിപത്യ സമൂഹത്തില്‍ ജോര്‍ദാനിയന്‍ വിധവയ്ക്കു നേരിടേണ്ടി വരുന്ന സഹനത്തിന്റെയും അതിജീവനത്തിന്റേയും കഥ, ആ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നീതിയില്ലായ്മ കൂടി വരച്ചുകാട്ടപ്പെടുന്നതാണ്.

പലസ്തീന്‍ വംശജയായ അറബ്-ഇസ്രയേലി നടി മോന ഹവയാണ് തന്റെ നിലനില്‍പ്പിനായി പോരാടുന്ന നവാല്‍ എന്ന കേന്ദ്രകഥാപാത്രമായി എത്തുന്നത്. രണ്ടാമതൊരു കുട്ടിക്കായുള്ള പ്ലാനിങ്ങിനു പിന്നാലെയുള്ള ഭര്‍ത്താവ് അദ്‌നാന്റെ അകാലവിയോഗവും അതിനു ശേഷം സമൂഹത്തിലെ സ്ത്രീവിരുദ്ധ നിയമങ്ങളില്‍ നിന്നു നേരിടുന്ന വെല്ലുവിളികളെ നവാല്‍ തരണം ചെയ്യുന്നതാണ് ചിത്രത്തിന് ആധാരം.

IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍
'മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി, താങ്കളുടെ അജ്ഞതയില്‍ സഹതാപം മാത്രം'; രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു

ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ സ്വന്തം പെണ്‍മകളെയും വീട് അടക്കം സ്വത്തുക്കളേയും കൈവിടേണ്ടി വരുന്നതിന്റെ നിസഹായവസ്ഥയില്‍ നിന്നുള്ള നവാന്റെ അപ്രതീക്ഷിത ഉയിര്‍പ്പാണ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ജോര്‍ദാനിയന്‍ വിധവയുടെ എസ്‌കേപ്പിങ് ത്രില്ലര്‍ മൂഡിലുള്ള ചിത്രമെന്ന് കരുതാമെങ്കിലും നൊമ്പരമായി മാറുന്ന നവാനാണ് ചിത്രത്തിലുടനീളം. മകള്‍ നോറയ്‌ക്കൊപ്പം ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഭര്‍ത്താവിന്റെ സഹോദരന്‍ തന്റെ വീടടക്കം സ്വത്തുക്കള്‍ക്കും വാഹനത്തിന്റെ വായ്പ കുടിശികയ്ക്കുമായി നിയമപോരാട്ടം ആരംഭിക്കുന്നത്. ധനികരായ ക്രിസ്ത്യന്‍ കുടുംബത്തില്‍ ഹോം നഴ്‌സായി ആണ് നവാല്‍ ജോലി നോക്കുന്നതെങ്കിലും ശമ്പളം മുന്‍കൂര്‍ ചോദിക്കുന്നതിലൂടെ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലൂടെയാണ് നവാല്‍ കടന്നു പോകുന്നതെന്ന് ചിത്രം വ്യക്തമാക്കുന്നു. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അവകാശപത്രത്തില്‍ തന്റെ പേര് കൂടി ഉള്‍പ്പെടുത്തി ഭര്‍ത്താവ് അദ്‌നാന്‍ ഒപ്പിട്ടിരുന്നില്ല എന്ന് കോടതിയില്‍ വച്ച് നവാലിന് ബോധ്യപ്പെടുന്നിടത്തു വച്ചാണ്, എല്ലാം നഷ്ടപ്പെടാതിരിക്കാന്‍ താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന നുണ നവാല്‍ പറയുന്നത്. ഈ നുണ നവാലിന്റെ തുടര്‍ന്നുള്ള ജീവിതത്തെ മാറ്റിമറിയ്ക്കുന്നതും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെയുള്ള ക്ലൈമാക്‌സുമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍
IFFK2023 | ദ ഓള്‍ഡ് ഓക്ക്: അരക്ഷിതാവസ്ഥയ്ക്ക് കെൻ ലോച്ച് നൽകുന്ന ഉത്തരം

ഒരു വിധവയുടെ പോരാട്ടത്തിന്റെ കഥ എന്നതിനപ്പുറം ജോര്‍ദാനിയന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ വ്യവസ്ഥിതിക്കു നേരേ പിടിച്ച കണ്ണാടി കൂടിയാണ് ഇന്‍ഷാ അള്ളാ എ ബോയ്. എത്രയധികം പിന്നോട്ടുവലിച്ചാലും ഒടുവില്‍ വിജയം സ്ത്രീയുടെ പോരാട്ടത്തിനു തന്നെയാകും എന്ന പ്രഖ്യാപനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. മകള്‍ നോറ ജനലിലൂടെ നോക്കിനില്‍ക്കെ തന്റെ ഭര്‍ത്താവിന്റെ ചെറിയ ട്രക്ക് റിവേഴ്‌സ് എടുത്തശേഷം നിഷ്പ്രയാസം മുന്നോട്ടുനീക്കുന്നതിലൂടെ നവാല്‍ നല്‍കുന്ന സന്ദേശവും സുവ്യക്തം.

IFFK 2023 | 'ഇന്‍ഷാ അള്ളാ എ ബോയ്': മതാധിഷ്ഠിത പുരുഷാധിപത്യത്തില്‍ ചെറുത്തുനില്‍പ്പിന്റെ സൗന്ദര്യമായി നവാല്‍
IFFK 2023|ഒരു ജനതയുടെ കൈപിടിച്ച് പാരഡൈസ്

കാന്‍ ക്രിട്ടിക്‌സ് വീക്കില്‍ പ്രീമിയര്‍ ചെയ്തതു മുതല്‍ അറബ് ലോകത്ത് ഏറെ ചര്‍ച്ചാവിഷയമാണ് അംജാദിന്റെ ആദ്യ സംവിധാനസംരഭമായ ഈ ചിത്രം. തന്റെ അടുത്തബന്ധുമായ സ്ത്രീ നേരിട്ട പ്രതിസന്ധികളില്‍ നിന്നാണ് ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്ന് അംജാദ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ കാരുണ്യം തേടേണ്ടി വരിക എന്നത് തികച്ചും സ്ത്രീവിരുദ്ധമാണ്. ഈ നിയമം വേണ്ട എന്നു പറയാന്‍ പോലും സ്ത്രീകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യം നിലനില്‍ക്കുണ്ട്. ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയും ജനങ്ങള്‍ അതിന്റെ ഉള്ളടക്കത്തെ പറ്റി പൊതുചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നാണ് അംജാദ് പറയുന്നത്. ഇത്തരം ചര്‍ച്ചയിലൂടെ പൊതുഅഭിപ്രായത്തിന് വിധേയമായി പാരമ്പര്യമായി തുടരുന്ന ചില നിയമങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചാല്‍ തന്റെ ചിത്രം വിജയമെന്നു വ്യക്തമാക്കുന്നു അംജാദ്.

logo
The Fourth
www.thefourthnews.in