IFFK 2023 | മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്: ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര

IFFK 2023 ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ശ്രീലങ്കൻ ചിത്രമായ പാരഡൈസിൽ അഭിനയിച്ച ശ്യാം ഫെർണാണ്ടോയും മഹേന്ദ്ര പെരേരയും 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു

ശ്രീലങ്കൻ ജനതയുടെ പ്രതിസന്ധികാലം ചിന്തിക്കാൻപോലും സാധിക്കാത്ത തരത്തിലായിരുന്നു. ഒരു സമൂഹം ഒന്നടങ്കം കടത്തിലായി. ഇന്ധനം ലഭിക്കാതെയായി. സിനിമാ വ്യവസായം പൂർണ്ണമായും ഇല്ലാതായി. ഞങ്ങൾ ഒരു വിധത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ശ്രീലങ്ക എല്ലാ തരത്തിലും ഇന്ത്യയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സമൂഹമാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയുമായി ഞങ്ങൾക്ക് ശക്തമായ ബന്ധമുണ്ട്.

മലയാളം സിനിമയ്ക്ക് ശ്രീലങ്കയിൽ വലിയ ആരാധകരുണ്ട്. എല്ലാ സിനിമകളും ഞങ്ങൾ കാണാറുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസരമുണ്ടാകുന്നത്. റോഷനും ദര്ശനയ്ക്കുമൊപ്പവുമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. എപ്പോഴെങ്കിലും ഒരു മലയാള സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹമുണ്ട്. 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ശ്രീലങ്കൻ ചിത്രമായ പാരഡൈസിൽ അഭിനയിച്ച ശ്യാം ഫെർണാണ്ടോയും മഹേന്ദ്ര പെരേരയുമാണ് ദ ഫോർത്തിൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in