IFFK 2023 | മാങ്കോസ്റ്റീൻ ക്ലബ്: പാടിത്തെളിഞ്ഞ രാഷ്ട്രീയം

കോഴിക്കോടുള്ള എട്ടുപേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘമാണ് മാങ്കോസ്റ്റീൻ ക്ലബ്

ഫാസിസ്റ്റ് വിരുദ്ധമാകണം ഞങ്ങളുടെ പാട്ടുകൾ എന്ന് ആദ്യമേ തന്നെ ബോധ്യമുണ്ടായിരുന്നു. അത് സംഘപരിവാർ വിരുദ്ധമാണ്. ചൂഷണം ചെയ്യുന്നവർക്കെതിരെ നിൽക്കുക എന്ന് തന്നെയാണ് അതിന്റെ അർഥം. ഏതു പ്രതിസന്ധിയിലും ക്ലബ് നിലനിൽക്കുമെന്ന് ഈ കാലത്തിനിടയ്ക്ക് മനസിലായി. ഇത് ഞങ്ങൾക്ക് ഹോം ആണ്. രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസം പാട്ടും രാഷ്ട്രീയവും പറഞ്ഞ് മാങ്കോസ്റ്റീൻ ക്ലബ്

IFFK 2023 | മാങ്കോസ്റ്റീൻ ക്ലബ്: പാടിത്തെളിഞ്ഞ രാഷ്ട്രീയം
IFFK 2023|ശ്രദ്ധയും ഒറ്റപ്പെടലും ഒരേസമയം കൊതിക്കുന്ന സ്വാർഥനായ മനുഷ്യന്റെ കഥ; 'എബൗട്ട് ഡ്രൈ ഗ്രാസസ്', ദൃശ്യത്തിനുമപ്പുറം

കോഴിക്കോടുള്ള എട്ടുപേരടങ്ങുന്ന ചെറുപ്പക്കാരുടെ സംഘമാണ് മാങ്കോസ്റ്റീൻ ക്ലബ്. കോവിഡ് കാലത്ത് മാങ്കോസ്റ്റീൻ കഴിക്കാൻ ഒന്നിച്ചുകൂടി സുഹൃത്തുക്കൾ പരസ്പരം പങ്കുവച്ച ആശയങ്ങളിൽ നിന്നാണ് മാങ്കോസ്റ്റീൻ ക്ലബ് ഉണ്ടാകുന്നത്. പാട്ടുകൾ വിഡിയോഗ്രഫി ചെയ്ത് കൃത്യമായി ആളുകളിലെത്തിക്കാൻ മുൻകൈയെടുത്ത വിഷ്ണു വിജയനാണ് മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ ഡയറക്ടർ. വിഷ്ണു, ഹരിപ്രസാദ്, അജയ് ജിഷ്ണു സുധേയൻ, നവ്‌ജ്യോത് എന്നിവരാണ് ക്ലബ്ബിന്റെ സ്ഥാപകർ. അഞ്ജന രഞ്ജിത്ത്, ദേവദർശൻ, ഷക്കീബ്, എന്നിവർ ക്ലബ്ബിലെ വൊക്കലിസ്റ്റുകളാണ്. ആത്മേഘ ആണ് പെർക്യൂഷൻ കൈകാര്യം ചെയ്യുന്നത്. സ്ഥാപകരിൽ ഒരാളായ ഹരിപ്രസാദ് ആണ് സംഗീത സംവിധാനം.

പാട്ട് ഒരു സർഗാത്മകസൃഷ്ടി എന്നതിനപ്പുറം തങ്ങളുടെ രാഷ്ട്രീയം പറയാനുള്ള ഏറ്റവും മികച്ച മാധ്യമമാണ് എന്നിവർ തിരിച്ചറിയുന്നു. മൂന്നു വർഷമായി സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുള്ള മാങ്കോസ്റ്റീൻ ക്ലബ് അംഗങ്ങൾ ഇതിനോടൊപ്പം തണ്ണീർ മറ്റു ജോലികളും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും, സ്ഥിരമായി വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലധികമാവുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in