ഒടിടിയിലും കൈയടി നേടി ഇരട്ട; എലോൺ ഹോട്ട്സ്റ്റാറിൽ

ഒടിടിയിലും കൈയടി നേടി ഇരട്ട; എലോൺ ഹോട്ട്സ്റ്റാറിൽ

ഒടിടിയിലും എലോണിനും മോഹൻലാലിനും വിമർശനം

ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ട് ചിത്രമായ എലോണും, ജോജു ജോര്‍ജിന്റെ ഇരട്ടയും ഒടിടിയിൽ. ഇരട്ട നെറ്റ്ഫ്ലിക്സിലും, എലോൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുമാണ് എത്തിയിരിക്കുന്നത്.

ആദ്യ ദിനം തന്നെ ഇരട്ടയ്ക്ക് മികച്ച പ്രതികരണമാണ് ഒടിടിയിൽ ലഭിച്ചത്. എന്നാൽ, തീയേറ്ററിൽ കാര്യമായ കളക്ഷന്‍ നേടാതെ പോയ എലോണിനെ ഒടിടിയിലും പ്രേക്ഷകർ കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. 12 വർഷത്തിന് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിച്ച ചിത്രമായിരുന്നു എലോൺ, എങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ് വിലയിരുത്തൽ

ഒടിടിയിലും കൈയടി നേടി ഇരട്ട; എലോൺ ഹോട്ട്സ്റ്റാറിൽ
കാത്തിരിപ്പിന് വിരാമം; ചതുരത്തിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ലോക്ഡൗണ്‍ കാലത്ത് ഒരു ഫ്‌ളാറ്റിൽ നടക്കുന്ന സംഭവങ്ങളാണ് എലോണിന്റെ പ്രമേയം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോഹൻലാലിനെ മാത്രമാണ് സിനിമയിൽ കാണാനാവുക. പൃഥ്വിരാജ്, മല്ലിക സുകുമാരൻ, മഞ്ജുവാര്യർ എന്നിവരും ശബ്ധ സാന്നിധ്യമായി ചിത്രത്തിലുണ്ട്. പതിനേഴ് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

ജോജു ആദ്യമായി ഡബിൾ റോൾ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഇരട്ട. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരെയാണ് ജോജു സിനിമയിൽ അവതരിപ്പിക്കുന്നത്. സസ്‌പെന്‍സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തീയേറ്ററുകളിൽ അത്യാവശ്യം കളക്ഷന്‍ നേടിയിരുന്നു. തമിഴ്-മലയാളി താരം അഞ്ജലി ആണ് ചിത്രത്തിലെ നായിക. ഫെബ്രുവരി 3 നായിരുന്നു ചിത്രത്തിന്റെ തീയേറ്റർ റിലീസ്. ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ആര്യ സലിം, ശ്രിന്ദ, സാബുമോന്‍, ശ്രീകാന്ത് മുരളി, അഭിറാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

logo
The Fourth
www.thefourthnews.in