വിജയ് ചിത്രം ലിയോ എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കോ? മറുപടി പറഞ്ഞ് ലോകേഷ് കനകരാജ്

വിജയ് ചിത്രം ലിയോ എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കോ? മറുപടി പറഞ്ഞ് ലോകേഷ് കനകരാജ്

ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും

വിജയ് യുടെ ലോകേഷ് കനകരാജ് ചിത്രം ലിയോ ഹോളിവുഡ് സിനിമ എ ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കാണെന്ന പ്രചാരണം നേരത്തെ തന്നെയുണ്ട്. ലിയോ റീമേക്കാണെന്ന പ്രചാരണങ്ങളൊക്കെ കണ്ടെന്നും എന്നാൽ അതിനോടൊന്നും പ്രതികരിക്കാനില്ലെന്നുമാണ് സംവിധായകൻ ലോകേഷിന്റെ മറുപടി.

മുൻവിധികളില്ലാതെ ചിത്രം എല്ലാവരും തീയേറ്ററിൽ കാണട്ടെ. അതിന് ശേഷം മാത്രം ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാമെന്നാണ് ലോകേഷ് പറയുന്നത്

എ ഹിസ്റ്ററി ഓഫ് വയലൻസ്

ടോം എന്ന ആൾ ഒരു കോഫി ഷോപ്പ് ഉടമയാണ്. ഭാര്യയും രണ്ട് കുട്ടികളുമായി സന്തുഷ്ട ജീവിതം നയിക്കുന്ന അയാളെ തേടി ചിലർ എത്തുന്നു. ഭൂതകാലം മറന്ന് ജീവിക്കുന്ന ടോമിനെ തിരികെ കൊണ്ടുപോകാനുള്ള അവരുടെ ശ്രമമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ്.

ലിയോയുടെ ട്രെയിലറും എ ഹിസ്റ്ററി ഓഫ് വയലൻസുമായി ചില സാമ്യങ്ങളും ആരാധകർ കണ്ടെത്തിയിരുന്നു. റീമേക്ക് ആയാൽ പോലും ലോകേഷ് ചിത്രം നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ

logo
The Fourth
www.thefourthnews.in