'അത് ഓറിയോ ബിസ്‌ക്കറ്റ് ആയിരുന്നു, ശ്രീനാഥ് ഭാസി കുറേ ഉറുമ്പുകടി കൊണ്ടു'; മേക്കപ്പ് രഹസ്യം വെളിപ്പെടുത്തി ചിദംബരം

'അത് ഓറിയോ ബിസ്‌ക്കറ്റ് ആയിരുന്നു, ശ്രീനാഥ് ഭാസി കുറേ ഉറുമ്പുകടി കൊണ്ടു'; മേക്കപ്പ് രഹസ്യം വെളിപ്പെടുത്തി ചിദംബരം

ശ്രീനാഥ് ഭാസിയും സൗബിനുമായിരുന്നു സുഭാഷും കുട്ടനുമായത്

2024 ലെ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. 200 കോടിയിലധികമാണ് ആഗോള തലത്തിൽ ചിത്രം കളക്ട് ചെയ്തത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രം തമിഴിലും വൻ വിജയമായിരുന്നു.

ഏറണാകുളം മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് ഒരുപറ്റം യുവാക്കൾ തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും പിന്നീട് സംഘത്തിലുണ്ടായിരുന്ന സുഭാഷ് എന്ന യുവാവ് പാറക്കെട്ടിലെ കുഴിയിൽ പോകുന്നതും കൂടെയുണ്ടായിരുന്ന കുട്ടൻ രക്ഷപ്പെടുത്തുന്നതുമായിരുന്നു ചിത്രത്തിന്റെ കഥ.

ശ്രീനാഥ് ഭാസിയും സൗബിനുമായിരുന്നു സുഭാഷും കുട്ടനുമായത്. ചിത്രത്തിൽ ഒരു സീനിൽ കുഴിയിൽ വീണ് ചളിയും ചോരയും പറ്റികിടക്കുന്ന സുഭാഷിന്റെ രംഗം കാണിക്കുന്നുണ്ട്. ഈ സീനിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ചിദംബരം.

'അത് ഓറിയോ ബിസ്‌ക്കറ്റ് ആയിരുന്നു, ശ്രീനാഥ് ഭാസി കുറേ ഉറുമ്പുകടി കൊണ്ടു'; മേക്കപ്പ് രഹസ്യം വെളിപ്പെടുത്തി ചിദംബരം
ഗര്‍ഭകാല ഓര്‍മക്കുറിപ്പിൻ്റെ തലക്കെട്ടിൽ ബൈബിള്‍ എന്നുപയോഗിച്ചു; കരീന കപൂറിന് നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി

ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്. സീനിൽ ശ്രീനാഥ് ഭാസിക്ക് പ്രോസ്തറ്റിക് മേക്കപ്പ് ആണോ ചെയ്തത് എന്ന ചോദ്യത്തിന് അത് പ്രോസ്തറ്റിക് മേക്കപ്പ് അല്ലെന്നും ഓറിയോ ബിസ്‌ക്കറ്റ് പൊടിച്ച് ചെയ്ത മേക്കപ്പ് ആണെന്നും ഇതു കാരണം ധാരാളം ഉറുമ്പ് കടികൾ ഭാസിക്ക് കൊണ്ടിരുന്നെന്നും ചിദംബരം പറഞ്ഞു.

റോണക്‌സ് സേവ്യറായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ മേക്കപ്പ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in