ജഗൻ ഷാജി കൈലാസ് 
സംവിധായകനാകുന്നു; നായകൻ സിജു വിൽസൻ

ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു; നായകൻ സിജു വിൽസൻ

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും അടുത്ത വെള്ളിയാഴ്ച

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ സിജു വിൽസൻ ആണ് നായക വേഷത്തിലെത്തുന്നത്. സർവീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്.

സഞ്ജീവ് എസ് ആണ് തിരക്കഥ. എംപിഎം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് നിർമ്മാണം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം.

കൊച്ചിയിൽ അടുത്ത വെള്ളിയാഴ്ച ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും നടക്കും. ജൂൺ അഞ്ചിനാണ് ചിത്രീകരണം ആരംഭിക്കുക. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെ വികസിക്കുന്ന കഥയുടെ പ്രധാന ലൊക്കേഷൻ പാലാക്കാടാണ്. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ജഗൻ അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in