ജാൻവി കപൂർ തമിഴിലേക്ക്; വിഘ്നേഷ് ശിവൻ ചിത്രത്തിൽ നായികയെന്ന് റിപ്പോർട്ട്

ജാൻവി കപൂർ തമിഴിലേക്ക്; വിഘ്നേഷ് ശിവൻ ചിത്രത്തിൽ നായികയെന്ന് റിപ്പോർട്ട്

കമൽഹാസനാണ് ചിത്രത്തിന്റെ നിർമാണം

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ജാൻവി കപൂർ തമിഴിലേക്കെന്ന് റിപ്പോർട്ട്. കമൽഹാസൻ നിർമാതാവാകുന്ന ചിത്രത്തിൽ ലവ് ടു ഡേ ഫെയിം പ്രദീപ് രംഗനാഥനാണ് നായകൻ.

പ്രാരംഭ ചർച്ചകൾ പൂർത്തിയായതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ജൂനിയർ എൻ ടി ആറിനൊപ്പം തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിനിടയിലാണ് തമിഴിൽ നിന്നുള്ള അവസരവും ജാൻവിയെ തേടിയെത്തുന്നത്. കൊമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ ജോണറിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന.

2023 ലെ സ്വപ്ന സിനിമയായി വിഘ്നേഷ് പ്രഖ്യാപിച്ച ചിത്രമായിരുന്നു അജിത്തിന്റെ A62. എന്നാൽ ആ ചിത്രം നടന്നില്ല. അതിന് പിന്നാലെയാണ് വിഘ്നേഷ് പ്രദീപ് രംഗനാഥനെ നായകനാക്കി കമൽഹാസന്റെ പ്രൊഡക്ഷനിലുള്ള സിനിമയിലേക്ക് കടന്നത്

നയൻതാര- സാമന്ത കൂട്ടുക്കെട്ടിലെത്തിയ കാത്തുവാക്കുള്ളെ രണ്ടു കാതലാണ് വിഘ്നേഷിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കാത്തുവാക്കുള്ളെ രണ്ടു കാതൽ പക്ഷേ ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. പ്രദീപ് രംഗനാഥൻ തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ലവ് ടു ഡേ സൂപ്പർഹിറ്റായിരുന്നു.

അതേസമയം ജാൻവി കപൂറിന്റെ ഏറ്റവും പുതിയ ചിത്രം ബവാൽ ഒടിടിറിലീസിനൊരുങ്ങുകയാണ്. വരുണും ജാൻവിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ബവാൽ. നിതേഷ് തിവാരിയാണ് സംവിധാനം.

logo
The Fourth
www.thefourthnews.in