ജവാൻ എത്താൻ മൂന്ന് നാൾ മാത്രം, ആദ്യ ഷോ രാവിലെ 6 ന്; പ്രീ ബുക്കിങ്ങിൽ വിറ്റുപോയത് 5 ലക്ഷത്തിലധികം ടിക്കറ്റുകൾ

ജവാൻ എത്താൻ മൂന്ന് നാൾ മാത്രം, ആദ്യ ഷോ രാവിലെ 6 ന്; പ്രീ ബുക്കിങ്ങിൽ വിറ്റുപോയത് 5 ലക്ഷത്തിലധികം ടിക്കറ്റുകൾ

സെപ്റ്റംബർ 7 നാണ് ചിത്രം തീയേറ്ററുകളിലെത്തുക

അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാൻ തീയേറ്ററുകളിലെത്താൻ ഇനി മൂന്ന് ദിവസം മാത്രം. പ്രീ ബുക്കിങ്ങിൽ മാത്രം ഇതുവരെ അഞ്ചു ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. പ്രീ ബുക്കിങ്ങിൽ മാത്രം 17 കോടിയാണ് ചിത്രത്തിന്റെ വരുമാനം

ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക് അനുസരിച്ച് 5,77,255 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഹിന്ദി പതിപ്പിന് മാത്രം 5,29,568 ടിക്കറ്റും തമിഴ് പതിപ്പിന്റെ 19,899 ടിക്കറ്റുകളും തെലുങ്ക് പതിപ്പിന്റെ 16,230 ടിക്കറ്റുമാണ് വിറ്റുപോയത്.

പ്രീ ബുക്കിങ്ങിനോടുള്ള ആരാധകരുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും ജവാൻ മികച്ച തീയേറ്റർ അനുഭവമായിരിക്കുമെന്നും ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു. രാവിലെ 6 നാണ് മിക്ക തീയേറ്ററുകളിലും ആദ്യ ഷോ.

അറ്റ്‌ലിയും ഷാരൂഖും ഒരുമിക്കുന്ന ആദ്യ ചിത്രം, അറ്റ്ലിയുടേയും വിജയ് സേതുപതിയുടേയും നയൻതാരയുടേയും ഹിന്ദി അരങ്ങേറ്റ ചിത്രം എന്നീ പ്രത്യേകതകളോടെയാണ് ജവാൻ എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഷാരൂഖ് , പ്രിയാമണി, സാന്യ മൽഹോത്ര, റിധി ദോഗ്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദീപിക പദുക്കോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറ്റ്‌ലി തന്നെയാണ് ജവാന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in