ഇന്ത്യയിൽ നിന്ന് മാത്രം 
തുടർച്ചയായി രണ്ടാമത്തെ 300 കോടി; ബോക്സ് ഓഫീസിൽ അജയ്യനായി കിങ് ഖാൻ

ഇന്ത്യയിൽ നിന്ന് മാത്രം തുടർച്ചയായി രണ്ടാമത്തെ 300 കോടി; ബോക്സ് ഓഫീസിൽ അജയ്യനായി കിങ് ഖാൻ

ആഗോളതലത്തിൽ കളക്ഷൻ 600 കോടിയിലേക്ക്

തെന്നിന്ത്യയിലെ നെഗറ്റീവ് റിവ്യൂകൾക്കിടയിലും ഇന്ത്യൻ നിന്ന് മാത്രം 300 കോടി കളക്ഷനുമായി ജവാൻ. പഠാന് പിന്നാലെ ഇന്ത്യൻ ബോക്സ് ഓഫീസിൽ തുടർച്ചയായി 300 കോടിയിലെത്തുന്ന ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ജവാൻ

6 ദിവസം കൊണ്ട് ആഗോളതലത്തിൽ 600 കോടിക്ക് അടുത്താണ് ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ. തെന്നിന്ത്യയിൽ വിമർശനങ്ങളും ട്രോളുകളും തുടരുമ്പോഴും ഉത്തരേന്ത്യയിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ജവാന്റെ കരുത്ത്. ബോക്സ് ഓഫീസിൽ തുടർച്ചയായ ആറാംദിവസവും മികച്ച നേട്ടം കൈവരിക്കുന്നതിനാൽ തന്നെ പഠാന് പിന്നാലെ ജവാനും 1000 കോടി ക്ലബിലെത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

തമിഴിലെ മൂന്ന് ചിത്രങ്ങയൾക്ക് പിന്നാലെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയും 100 കോടി ക്ലബിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകൻ അറ്റ്ലി. വിജയ് നായകനായ അറ്റ്ലി ചിത്രങ്ങളായ മേഴ്സൽ, ബിഗിൽ, തെരി ചിത്രങ്ങളും 100 കോടി ക്ലബിലെത്തിയിരുന്നു. നയൻതാരയും വിജയ് സേതുപതിയുമാണ് ഹിന്ദിയിലെ അരങ്ങേറ്റ ചിത്രം ഹിറ്റായതിന്റെ നേട്ടം ലഭിക്കുന്ന മറ്റ് രണ്ട് താരങ്ങൾ

ആസാദ് എന്ന പോലീസ് ഓഫീസറായി ഷാരൂഖും നർമദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയൻതാര എത്തുമ്പോൾ കാലി ഗെയ്ക്‌വാദ് എന്ന ആയുധക്കടത്തുകാരനായ വില്ലന്റെ വേഷത്തിലാണ് വിജയ് സേതുപതി. ഗൗരി ഖാന്‌റെ റെഡ് ചില്ലീസാണ് നിർമാണം. അനിരുദ്ധാണ് സംഗീതം

logo
The Fourth
www.thefourthnews.in