അടി, ഇടി, വെടി - മാസ് ലുക്കിൽ ഷാരൂഖും; ജവാൻ ടീസറെത്തി

അടി, ഇടി, വെടി - മാസ് ലുക്കിൽ ഷാരൂഖും; ജവാൻ ടീസറെത്തി

ജവാൻ സെപ്റ്റംബർ 7 ന് തീയേറ്ററുകളിലെത്തും

അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാന്റെ ടീസർ എത്തി. ഷാരൂഖ് മിലിട്ടറി ഓഫീസറായി എത്തുന്ന ചിത്രത്തിലെ താരത്തിന്റെ മൂന്ന് ഗെറ്റപ്പുകൾ ടീസറിൽ കാണാം. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ

പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബർ ഏഴിനാണ് ജവാൻ തീയേറ്ററുകളിലെത്തുക.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പഠാൻ സമ്മാനിച്ച വിജയം ജവാനിലൂടെ ഷാരൂഖിന് ആവർത്തിക്കാനാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in