തകർപ്പൻ ഡാൻസ് നമ്പറുമായി 
ഷാരൂഖും പ്രിയാമണിയും; ജവാനിലെ ആദ്യഗാനമെത്തി

തകർപ്പൻ ഡാൻസ് നമ്പറുമായി ഷാരൂഖും പ്രിയാമണിയും; ജവാനിലെ ആദ്യഗാനമെത്തി

ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലാണ് ഗാനം

ഷാരൂഖിന്റെയും പ്രിയാമണിയുടേയും തകർപ്പൻ ഡാൻസുമായി അറ്റ്ലി ചിത്രം ജവാനിലെ ആദ്യഗാനമെത്തി. ഹിന്ദിയിൽ സിദ്ദാ ബിദ്ദാ എന്നും തമിഴിൽ വന്തയിടമെന്നും തുടങ്ങുന്ന ഗാനം തെലുങ്കിൽ ധൂമേ ധൂലിപേല എന്നാണ് ആരംഭിക്കുന്നത് .

ഹിന്ദിയിൽ ഇർഷാദ് കമിലിന്റേയും തമിഴിൽ വിവേകിന്റേയും വരികൾക്ക് അനിരുദ്ധാണ് സംഗീതം നൽകിയിരിക്കുന്നത്

നേരത്തെ ഇറങ്ങിയ പ്രിവ്യൂ വീഡിയോ ഹിറ്റായിരുന്നു. ഷാരൂഖ് മിലിട്ടറി ഓഫീസറായി എത്തുന്ന ചിത്രത്തിലെ മൂന്ന് ഗെറ്റപ്പുകളായിരുന്നു പ്രിവ്യൂ വിഡിയോയുടെ ഹൈലൈറ്റ് . പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്

സംവിധായകൻ അറ്റ്ലി, നായിക നയൻതാര, വില്ലൻ വിജയ് സേതുപതി, മൂന്നുപേരുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബർ ഏഴിനാണ് ജവാൻ തീയേറ്ററുകളിലെത്തുക

logo
The Fourth
www.thefourthnews.in