'ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'; വാഴ എത്തുന്നു

'ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'; വാഴ എത്തുന്നു

'ജയ ജയ ജയ ജയ ഹേ' സംവിധായകൻ വിപിൻ ദാസ് തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രമാണ് 'വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'

' 'വാഴ: ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ഗൗതമന്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ജയ ജയ ജയ ജയ ഹേ'യുടെ സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പറ്റം യുവപ്രതിഭകളാണ് വാഴയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നിർമ്മാതാവായ വിപിൻ ദാസാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

സ്വരൂപ് ശോഭ ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അങ്കിത് മേനോനാണ് സംഗീതം. വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസിന്റെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മാണം.

'ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്'; വാഴ എത്തുന്നു
ഗോഡ്ഫാദറില്ലാതെ ഇടംപിടിച്ചവര്‍; നിവിൻ പോളിയും ആന്റണി വർഗീസും സാമ്യതകളേറെ

സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ സാഫ് ബ്രോസിലെ സഫ്‌വാൻ, അൻഷിദ്, ഒപ്പം ഹാഷിർ, അമിത് മോഹൻ രാജേശ്വരി, അജിൻ ജോയ്, വിനായക്, അലൻ ബിൻ സിറാജ്, അനുരാജ് ഒബി, അനു, ജോമോൻ ജ്യോതിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ അടുത്തിറങ്ങിയ ഹിറ്റ് ചിത്രം രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സിജു സണ്ണിയും ചിത്രത്തിലുണ്ട്. ഇതുപുറമെ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നോബി മാർക്കോസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എഡിറ്റർ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂസ് അശ്വതി ജയകുമാർ, സ്റ്റിൽസ് അമൽ ജെയിംസ്, പരസ്യകല യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ സാർക്കാസനം, സൗണ്ട് എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്തിപുലം, പി ആർ ഒ എ എസ് ദിനേശ്, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന 'ഗുരുവായൂർ അമ്പല നടയിൽ' ആണ് വിപിൻ ദാസിന്റെ അടുത്ത ചിത്രം. പൃഥ്വിരാജിന്റെ തിരക്കുകൾ കാരണം നിലവിൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ബോളിവുഡ് ചിത്രം ദംഗലിലൂടെ പ്രശസ്തയായ ഫാത്തിമ സന ഷെയ്ഖിനെ പ്രധാന കഥാപാത്രമാക്കി 'ജയ ജയ ജയ ജയ ഹേ'യുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനുള്ള ചർച്ചകളിലാണ് വിപിൻ ദാസ്.

logo
The Fourth
www.thefourthnews.in