'ജയ ജയ ജയ ജയ ഹേ' ട്രെയിലറെത്തി; റിലീസ് ഒക്ടോബര്‍ 28ന്

'ജയ ജയ ജയ ജയ ഹേ' ട്രെയിലറെത്തി; റിലീസ് ഒക്ടോബര്‍ 28ന്

ബയോപിക് ഓഫ് മില്യൺ വുമൺ എന്ന ടാഗ് ലൈനിലാണ് ചിത്രം

ടീസര്‍ പുറത്തുവന്നതുമുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബേസില്‍‍ ജോസഫ് , ദര്‍ശന രാജേന്ദ്രന്‍ ചിത്രം ' ജയ ജയ ജയ ജയ ഹേ'യുടെ ട്രെയിലറെത്തി. അറേഞ്ച് മാര്യേജ് ജീവിതം രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൈന മൂവീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍,നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

വിവാഹവും ദമ്പതിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംനേടിക്കഴിഞ്ഞു. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലെത്തുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് 'ജയ ജയ ജയ ജയ ഹേ' പ്രദര്‍ശനത്തിനെത്തും.

ചിയേഴ്‌സ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ വിപിന്‍ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. അങ്കിത് മേനോനാണ് സംഗീതം.

logo
The Fourth
www.thefourthnews.in