ജയം രവി- നയൻതാര ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജയം രവി- നയൻതാര ചിത്രം ഇരൈവൻ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്, തെലുഗു, കന്നഡ, മലയാളം പതിപ്പുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ തീയേറ്ററുകളിലേക്ക്. ചിത്രം ഈ മാസം 28 ന് തീയേറ്ററുകളിലെത്തും.

ക്രൈം ത്രില്ലർ ഴോണറിലുള്ള ചിത്രത്തിന്റെ ട്രെയിലർ റിലീസായി. പെൺകുട്ടികളെ ക്രൂരമായി കൊന്നൊടുക്കുന്ന സൈക്കോ കില്ലറായ വില്ലനെ നേരിടാനെത്തുന്ന അർജുൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ജയൻ രവി എത്തുന്നത്. കുറ്റവാളിയെ നിയമത്തിന് വിട്ടുകൊടുക്കാതെ സ്വന്തമായി ശിക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് ജയം രവിയുടെ അർജുൻ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത് .

പൊന്നിയിൻ സെൽവൻ 2 ന്റെ വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവി ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിലെ നായിക. ജവാന് പിന്നാലെ തീയേറ്ററിലെത്തുന്ന നയൻതാരയുടെ ബഹുഭാഷ ചിത്രം എന്ന പ്രത്യേകതയും ഇരൈവനുണ്ട്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ

യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്. ഹരി പി വേദനത് ആണ് ഛായാ​ഗ്രഹണം, മണികണ്ഠൻ ബാലാജി എഡിറ്റിം​ഗ്, സംഘട്ടന രം​ഗങ്ങൾക്ക് ഏറെ പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോ​ഗ്രഫി ഡോൺ അശോക് ആണ്.

logo
The Fourth
www.thefourthnews.in