പൊന്നിയിൻ സെൽവന് ശേഷം ജയം രവിയുടെ 'ഇരൈവൻ'; ഫസ്റ്റ് ലുക്ക് പുറത്ത്

പൊന്നിയിൻ സെൽവന് ശേഷം ജയം രവിയുടെ 'ഇരൈവൻ'; ഫസ്റ്റ് ലുക്ക് പുറത്ത്

ഐ അഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്

പൊന്നിയിൻ സെൽവനിലെ അരുൾമൊഴി വര്‍മന് ശേഷം ഇരൈവനിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജയം രവി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഐ അഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. നയൻതാരയും ജയം രവിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരൈവൻ. 2015ൽ മോഹൻരാജ സംവിധാനം ചെയ്ത തനി ഒരുവനിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.

2023 ജയം രവിയെ സംബന്ധിച്ചിടത്തോളും വളരെ നിർണായകമായ വർഷമാണ്. 'അഗിലൻ', 'സൈറണ്‍'എന്നീ ചിത്രങ്ങളാണ് ‍ജയം രവിയുടെതായി ഇനി വരാനിരിക്കുന്നത്.
ആക്ഷൻ ഡ്രാമ ചിത്രമായ അഗിലന്റെ ഷൂട്ടിങ് പൂർത്തിയായി. ഫെബ്രുവരി അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെ എത്തുന്ന അഗിലനില്‍ ജയം രവി ഒരു ഗാങ്സ്റ്ററായിട്ടാണ് അഭിനയിക്കുന്നത്.

സൈറണ്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇമോഷണൽ ഡ്രാമ ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

logo
The Fourth
www.thefourthnews.in