'ഇത്തവണ മിസ് ആവില്ല'; കിടിലൻ മേക്ക്ഓവറിൽ ആസിഫ് അലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്'

'ഇത്തവണ മിസ് ആവില്ല'; കിടിലൻ മേക്ക്ഓവറിൽ ആസിഫ് അലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്'

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടൻ ആദം അയൂബിന്റെ മകനും ജീത്തുവിന്റെ അസോസിയേറ്റുമായിരുന്ന അർഫാസ് അയൂബ് ആണ്

കരിയറിലെതന്നെ വ്യത്യസ്ത ലുക്കുമായി ആസിഫ് അലി എത്തുന്ന പുതിയ ചിത്രം 'ലെവൽ ക്രോസ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടൻ ആദം അയൂബിന്റെ മകനും ജീത്തുവിന്റെ അസോസിയേറ്റുമായിരുന്ന അർഫാസ് അയൂബ് ആണ്.

ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പരുക്കൻ ലുക്കിലാണ് ആസിഫ് എത്തുന്നത്.

'ഇത്തവണ മിസ് ആവില്ല'; കിടിലൻ മേക്ക്ഓവറിൽ ആസിഫ് അലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്'
ഫഹദിന്റെ ആ മാസ് ചിത്രം ഉപേക്ഷിച്ചോ? പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ആരാധകർ

ജീത്തു ജോസഫിന്റെ ദ ബോഡി എന്ന ഹിന്ദി ചിത്രം മുതൽ അസോസിയേറ്റായ അർഫാസ് അയൂബ് പിന്നീട് ദൃശ്യം2 , റാം, ദൃശ്യം2ന്റെ തെലുങ്ക് പതിപ്പ്, ട്വൽത് മാൻ, കൂമൻ എന്നീ ചിത്രങ്ങളിലും ചീഫ് അസോസിയേറ്റ് ആയിരുന്നു.

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിലും അർഫാസ് അസോസിയേറ്റ് ആയി വർക്ക് ചെയ്തിരുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'ഇത്തവണ മിസ് ആവില്ല'; കിടിലൻ മേക്ക്ഓവറിൽ ആസിഫ് അലി, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്'
കത്തനാരും അജയന്റെ രണ്ടാം മോഷണവും ബറോസും; 2024- ലേക്ക് മലയാളത്തിന്റെ ബ്രഹ്‌മാണ്ഡസിനിമകള്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം നിർമിക്കുന്നതും ഇവർ തന്നെയാണ്. അപ്പു പ്രഭാകർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആദം അയൂബ് ആണ് സംഭാഷണം. പ്രൊഡക്ഷൻ ഡിസൈനെർ. പ്രേം നവാസ് ആണ് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം.

logo
The Fourth
www.thefourthnews.in