ജോജു ജോർജ്, ജോഷി ചിത്രത്തിന്റെ തിരക്കിൽ; ലിയോയിൽ ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

ജോജു ജോർജ്, ജോഷി ചിത്രത്തിന്റെ തിരക്കിൽ; ലിയോയിൽ ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

പൊറിഞ്ചു മറിയം ജോസ് ടീം ഒന്നിക്കുന്ന ചിത്രത്തിൽ കല്യാണിയും

ഈ വർഷം തമിഴകം ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണ്. ഇതിനിടെയാണ് മലയാളത്തിൽ നിന്ന് ഒരു താരം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജോജു ജോർജും ലിയോയുടെ ഭാഗമെന്നായിരുന്നു വാർത്ത. എന്നാൽ ജോജു ലിയോയിൽ ഇല്ലെന്ന് നടനുമായി അടുത്ത ബന്ധമുളളവർ പറയുന്നു. ജോജു ജോഷി ചിത്രത്തിന്റെ തിരക്കിലാണ് . ജോഷി ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊച്ചിയിൽ ആരംഭിക്കും

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജുവിനെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോജുവിനെ കൂടാതെ പൊറിഞ്ചു മറിയം ജോസിലെ പ്രധാന താരങ്ങളായിരുന്ന ചെമ്പൻ വിനോദ് , നൈല ഉഷ എന്നിവർക്ക് പുറമെ കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും

പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐസ്റ്റിൻ സാക് പോളാണ് നിർമ്മിക്കുന്നത്.

logo
The Fourth
www.thefourthnews.in