ജോജുവിന്റെ 'ഇരട്ട' ഒടിടിയിലേക്ക് ;  
തീയതി പ്രഖ്യാപിച്ചു

ജോജുവിന്റെ 'ഇരട്ട' ഒടിടിയിലേക്ക് ; തീയതി പ്രഖ്യാപിച്ചു

എലോണും ഇരട്ടയും ഒരേ ദിവസമാണ് ഒടിടിയിലെത്തുന്നത്

ജോജു ജോര്‍ജിന്റെ ഇരട്ടയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലെത്തും . നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട ഫെബ്രുവരി 3 നാണ് തീയേറ്ററില്‍ എത്തിയത്. ജോജു ആദ്യമായി ഡബിൾ റോളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ഇരട്ടയ്ക്കുണ്ട് . വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരെയാണ് ജോജു സിനിമയിൽ അവതരിപ്പിക്കുന്നത് . സസ്‌പെന്‍സ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ തില്ലറായി ഒരുക്കിയ ചിത്രം തീയേറ്ററുകളിൽ ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നു. തമിഴ്-മലയാളി താരം അഞ്ജലി ആണ് ചിത്രത്തിലെ നായിക

ജോജുവിന്റെ 'ഇരട്ട' ഒടിടിയിലേക്ക് ;  
തീയതി പ്രഖ്യാപിച്ചു
വിജയ്‌യെ കടത്തിവെട്ടി സൂര്യ ; തമിഴകത്ത് 'ദീപാവലി വെടിക്കെട്ടി'ന് തുടക്കം

ജോജു ജോര്‍ജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ആര്യ സലിം, ശ്രിന്ദ, സാബുമോന്‍, ശ്രീകാന്ത് മുരളി, അഭിറാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ . വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം.

അതേസമയം എലോൺ ആണ് വെള്ളിയാഴ്ച ഒടിടിയിലെത്തുന്ന മറ്റൊരു മലയാള ചിത്രം.12 വർഷത്തിന് ശേഷം ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട് ഒരുമിച്ച ചിത്രമാണ് എലോൺ .ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രമെത്തുക

logo
The Fourth
www.thefourthnews.in