പത്തുലക്ഷം അഡ്വാൻസ് വാങ്ങിയ ശേഷം പിൻമാറി; ചിത്രീകരിച്ച സിനിമ വേണ്ടെന്ന് വച്ചു; പെപ്പെയ്‌ക്കെതിരെ ജൂഡ് ആന്തണി

പത്തുലക്ഷം അഡ്വാൻസ് വാങ്ങിയ ശേഷം പിൻമാറി; ചിത്രീകരിച്ച സിനിമ വേണ്ടെന്ന് വച്ചു; പെപ്പെയ്‌ക്കെതിരെ ജൂഡ് ആന്തണി

പെപ്പെ ഊടായിപ്പിന്റെ ഉസ്താദെന്നും നന്ദി ഇല്ലാത്തവനെന്നും ജൂഡ് ആന്തണി

നടൻ പെപ്പെ എന്ന ആന്റണി വർഗീസിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പത്തുലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം പെപ്പെ അവസാന നിമിഷം ഒരു സിനിമയിൽ നിന്ന് പിൻമാറിയെന്നാണ് വെളിപ്പെടുത്തൽ. പെപ്പെ ഊടായിപ്പിന്റെ ഉസ്താദാണെന്നും ഇത്തരം നന്ദിയില്ലാത്ത കുറേപേർ സിനിമയിലേക്ക് വരുന്നുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആരോപിച്ചു

ജൂഡിന്റെ വാക്കുകൾ

ഞാൻ നിർമിക്കാനിരുന്ന ചിത്രമായിരുന്നു അത്, എന്റെ കൈയിൽ കാശുണ്ടായിരുന്നിട്ടല്ല, എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന നിർമാതാവിനോട് 10 ലക്ഷം വാങ്ങിയാണ് പെപ്പെയ്ക്ക് നൽകിയത്. ആ പണം കൊണ്ട് പെപ്പെ സഹോദരിയുടെ വിവാഹം നടത്തി. എന്നിട്ട് സിനിമ തുടങ്ങാൻ 18 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പിൻമാറി. പിന്നീട് കുറേ കാലത്തിന് ശേഷം ആ പണം തിരികെ തന്നു. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നാണ് പിൻമാറിയതിന് കാരണമായി പിന്നീട് പറഞ്ഞത്. എന്റെ അസോസിയേറ്റ്‍സാണ് ആ പ്രൊജക്റ്റ് ചെയ്തത്. അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നത്

വന്ന വഴി മറക്കുക, നന്ദിയില്ലായ്മ കാണിക്കുക എന്നൊക്കെയാണ് പറയേണ്ടത്. ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ ആരോപണം ലഹരി ഉപയോഗിക്കുന്നു എന്നതാണ്. പക്ഷേ കഞ്ചാവും ലഹരിയും അല്ല , മനുഷ്യത്വമാണ് വേണ്ടത്

പത്തുലക്ഷം അഡ്വാൻസ് വാങ്ങിയ ശേഷം പിൻമാറി; ചിത്രീകരിച്ച സിനിമ വേണ്ടെന്ന് വച്ചു; പെപ്പെയ്‌ക്കെതിരെ ജൂഡ് ആന്തണി
ടിനി ടോം പറഞ്ഞത് സത്യമാണോ? ലഹരി ഉപയോഗിച്ചാൽ പല്ല് പൊടിയുമോ? പാർശ്വഫലങ്ങൾ എന്തൊക്കെ?

അതിന് ശേഷം പെപ്പെ അഭിനയിച്ച ആരവം എന്നൊരു ചിത്രം, ചിത്രീകരിച്ച ശേഷം വേണ്ടെന്ന് വച്ചു. ഒരു യോഗ്യതയുമില്ലാത്ത ആളാണ്. ലിജോ ജോസ് പെല്ലിശേരി ഇല്ലെങ്കിൽ പെപ്പെ എന്ന നടൻ പോലും ഉണ്ടാകുമായിരുന്നില്ല. ഇത്രയൊക്കെ വൃത്തിക്കേടുകൾ കാണിച്ചിട്ടും അയാൾ വളരെ നല്ലവനാണെന്നാണ് വിചാരിച്ച് ഇരിക്കുകയാണ് എല്ലാവരുമെന്നും ജൂഡ് കുറ്റപ്പെടുത്തുന്നു

logo
The Fourth
www.thefourthnews.in