ജൂഡ് ആന്തണി- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും; 'ഇത്തവണ ഒരൊന്നൊന്നര പൊളി'

ജൂഡ് ആന്തണി- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും; 'ഇത്തവണ ഒരൊന്നൊന്നര പൊളി'

ഓം ശാന്തി ഓശാന എന്ന സൂപ്പർഹിറ്റ് ചിത്രം ഇറങ്ങി ഒൻപത് വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്

ഒൻപത് വർഷത്തിന് ശേഷം നിവിൻ പോളിയും ജൂഡ് ആന്തണി ജോസഫും വീണ്ടും ഒന്നിക്കുന്നു. 2014 ൽ ജൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാനയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നിവിനും ജൂഡും തങ്ങളുടെ ഇന്സ്റ്റഗ്രാം പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

ജൂഡ് ആന്തണി- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും; 'ഇത്തവണ ഒരൊന്നൊന്നര പൊളി'
'2018ലേക്കാണ് ജൂഡ് വിളിച്ചതെന്ന് അറിയില്ലായിരുന്നു'; മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി നോബിന്‍ പോള്‍

"വീണ്ടും ഒന്നിച്ചു, ഇത്തവണ ഒരൊന്നൊന്നര പൊളി" എന്ന കുറിപ്പോടെയായിരുന്നു നിവിന്റെ പോസ്റ്റ്. ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. '2018'ൽ നിവിൻ പോളിയെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നെന്നും പിന്നീട് മാറ്റിയെന്നും റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ ജൂഡ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജൂഡ് ആന്തണി- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും; 'ഇത്തവണ ഒരൊന്നൊന്നര പൊളി'
ഏഴ് ദിവസം, 50 കോടി; മലയാളത്തിലെ ഏറ്റവും ഉയർന്ന കളക്ഷനിലേക്ക് കുതിച്ച് 2018

തീയേറ്ററിൽ എഴ് ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. കേരളത്തിൽ നിന്ന് മാത്രം 25 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ വൻ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിലാണ് പുതിയ പ്രഖ്യാപനം. മലയാള സിനിമയിൽ വീണ്ടും ഒരു ബ്ലോക്ബസ്റ്റർ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പ്രഖ്യാപനം പ്രേക്ഷകർക്ക് നൽകുന്നത്.

logo
The Fourth
www.thefourthnews.in