'നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു, അവസാനിച്ചത് സ്വപ്നതുല്യമായ യാത്ര'; ഓസ്കറിലെ 2018ന്റെ പുറത്താകലിന് പിന്നാലെ ജൂഡ്

'നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു, അവസാനിച്ചത് സ്വപ്നതുല്യമായ യാത്ര'; ഓസ്കറിലെ 2018ന്റെ പുറത്താകലിന് പിന്നാലെ ജൂഡ്

2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്

മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാളം ചിത്രം 2018-എവരിവണ്‍ ഈസ് എ ഹീറോ പുറത്തായതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസ്. ''15 സിനിമകളുടെ ചുരുക്കപ്പെട്ടികയിലേക്ക് ഇടം നേടാനായില്ല. നിരാശപ്പെടുത്തിയതിന് എന്നെ പിന്തുണച്ചവരോട് ക്ഷമ ചോദിക്കുന്നു. ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു,'' ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

''ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. നിർമാതാക്കള്‍ക്കും, കലാകാരന്മാർക്കും, ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി,'' ജൂഡ് കൂട്ടിച്ചേർത്തു.

2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്. പ്രളയം, അതില്‍ ഒലിച്ചുപോകുന്ന കെട്ടിടങ്ങള്‍ മനുഷ്യര്‍, മൃഗങ്ങള്‍ മറ്റ് പാരിസ്ഥിക പ്രശ്‌നങ്ങള്‍ എന്നിവയാണ് 150 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയിലുടനീളം ചര്‍ച്ച ചെയ്യുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in