'ഗുരുതര പിഴവ്, ഐഎഫ്എഫ്‌കെക്ക് അയച്ച ചിത്രം കാണാതെ ജൂറി നിരസിച്ചു'; ആരോപണവുമായി സംവിധായകന്‍

'ഗുരുതര പിഴവ്, ഐഎഫ്എഫ്‌കെക്ക് അയച്ച ചിത്രം കാണാതെ ജൂറി നിരസിച്ചു'; ആരോപണവുമായി സംവിധായകന്‍

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് പരിഗണിക്കുന്നതിന് അയച്ച 'എറാന്‍' ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് പരിഗണിക്കുന്നതിന് അയച്ച തന്റെ ചിത്രമായ എറാന്‍' ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍. എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം വിമിയോയില്‍ അപ്ലോഡ് ചെയ്ത ലിങ്ക് ഉള്‍പ്പടെ സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ചിരുന്നു. വിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും വിമിയോ റിജിയന്‍ അനലിറ്റിക്‌സില്‍ നിന്നും മസ്സിലാകുന്നത് ഒരു സെക്കന്റ് പോലും ജൂറി ഈ സിനിമ പ്ലേ ചെയ്തിട്ടില്ലെന്നാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഷിജു പറയുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സാംസ്‌കാരികവകുപ്പിന് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്് മെയില്‍ വന്നെങ്കിലും ഇതുവരെയും സാംസ്‌കാരിക വകുപ്പില്‍നിന്നോ അക്കാദമിയില്‍നിന്നോ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും ഷിജു പറയുന്നു.

തന്റെ സിനിമ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതി പറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ്. അത് ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ് പങ്കുവച്ചത്. സിനിമ തിരഞ്ഞെടുക്കാനും തള്ളാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം ചലച്ചിത്ര അക്കാദമിക്കുണ്ട്. പക്ഷേ ജൂറി ഒരു സെക്കന്റ് പോലും സിനിമ കാണാതെ തിരസ്‌കരിച്ചതാണ് ഞെട്ടിച്ചത്. ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും വിമിയോ അനലിറ്റിക്‌സ് വ്യക്തമാക്കുന്നു.

പരിഗണനയ്ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണ്. ഒരു സെക്കന്റ്‌പോലും ചിത്രം കണ്ടിട്ടില്ല.

'ഗുരുതര പിഴവ്, ഐഎഫ്എഫ്‌കെക്ക് അയച്ച ചിത്രം കാണാതെ ജൂറി നിരസിച്ചു'; ആരോപണവുമായി സംവിധായകന്‍
'ഞാൻ ഗോകുലിന് ഭാരമാകുന്ന നിലവാരത്തിൽ പോയ നടനല്ല': സുരേഷ് ഗോപി

ഇതേ ലിങ്ക്തന്നെ മറ്റു പല ചലച്ചിത്ര മേളകളിലേക്കും അയച്ചിരുന്നു. അനലിറ്റിക്‌സില്‍ നോക്കുമ്പോള്‍ അവരൊക്കെ കണ്ടതായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ഇത് എന്റെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നില്ല. എന്നെപ്പോലുള്ള വളരെ ചെറിയ ബഡ്ജറ്റില്‍ സിനിമ ചെയ്യുന്ന, പ്രത്യേകിച്ച് ഉന്നതങ്ങളില്‍ പിടിപാടൊന്നും ഇല്ലാത്ത, ചലച്ചിത്രകലയോടുള്ള അഗാധമായ ഇഷ്ടം കൊണ്ടുമാത്രം സിനിമ ചെയ്യുന്ന സംവിധായകരെ സംബന്ധിച്ച് വേദനയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, എന്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്‌ക്ടോപ്പില്‍ ചുമ്മാ പ്ലേ ചെയ്തിട്ട് വാച്ച് ടൈംഎങ്കിലും കാണിച്ചുകൂടായിരുന്നോ- ഷിജു ചോദിക്കുന്നു.

അപ്പോള്‍ എന്നെപ്പോലുള്ളവര്‍ക്ക് സമാധാനിക്കാം... ഓ അവര് സിനിമ കണ്ട്, പക്ഷേ എന്റെ സിനിമ കൊള്ളാത്തതിനാല്‍ എടുത്തില്ല എന്ന്.

തെളിവു സഹിതം ഇവിടെ ഈ കാര്യം ഉന്നയിച്ചതുകൊണ്ട് ഉറപ്പുണ്ട് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ നടപ്പിലാക്കുമെന്ന്.

'ഗുരുതര പിഴവ്, ഐഎഫ്എഫ്‌കെക്ക് അയച്ച ചിത്രം കാണാതെ ജൂറി നിരസിച്ചു'; ആരോപണവുമായി സംവിധായകന്‍
നിറഞ്ഞാടി ലിയോ; കേരളത്തിലെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ, ആഗോള കളക്ഷൻ 150 കോടിയിലേക്ക്

പലര്‍ക്കും പരാതി ഉണ്ടെങ്കിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ അക്കാദമി ചങ്ങായിമാരേ, നിങ്ങളുടെ കയ്യിലാണ് പവര്‍. എന്തെങ്കിലും പറഞാല്‍ പിന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ കാര്യം പോക്കാ. അവന്‍ പിന്നെ സിനിമ ഫെസ്റ്റിവലിന് അയക്കേണ്ട ആവിശ്യമില്ല. നിങ്ങള്‍ തള്ളിക്കളയും. അങ്ങനെ നിശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെയാണ് ഇത്തരത്തില്‍ അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്.

വീണ്ടും പറയട്ടെ, എന്റെ സിനിമ തിരഞ്ഞെടുക്കപ്പെടാത്തത് അല്ല ഇവിടുത്തെ വിഷയം. എല്ലാവരെയും പോലെ സിനിമ സമര്‍പ്പിച്ച എന്റെ സൃഷ്ടി ഒരു സെക്കന്റ് പോലും കണ്ടിട്ടില്ല എന്ന കാതലായ വിഷയത്തെ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. കൂടുതല്‍ ഒന്നും പറയാനില്ല, ഇത് ക്രൂരതയാണ്.

ഇത് സംബന്ധിച്ച പരാതി 17 ഒക്ടോബര്‍ 2023 ന് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. അപ്പോള്‍ തന്നെ പരാതി സാംസ്‌കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മെയില്‍ വന്നു. പക്ഷേ ഞാന്‍ ഈ പോസ്റ്റ് ഇടുന്ന സമയം വരെ സാംസ്‌കാരിക വകുപ്പില്‍ നിന്നോ അക്കാദമിയില്‍ നിന്നോ ഒരു വിശദീകരണവും വന്നിട്ടില്ല.

തുടര്‍ന്ന് ഞാന്‍ വിമിയോ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീമുമായി ബന്ധപ്പെട്ടപ്പോള്‍ വീഡിയോ പ്ലേ ചെയ്തിട്ടില്ല എന്ന കാര്യം അവര്‍ ശരിവച്ചു.

വിമിയോ അനലിറ്റിക്‌സ്, ഐഎഫ്എഫ്‌കെ കണ്‍ഫര്‍മേഷന്‍ മെയില്‍, മുഖ്യമന്ത്രിക്ക് ആയച്ച പരാതി, വിമിയോ സപ്പോര്‍ട്ടുമായി നടത്തിയ ഇമെയില്‍ എന്നിവയും ഷിജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in