മുഴുവൻ പാട്ടുകളും വിൽക്കുന്നു; വിരമിക്കാനൊരുങ്ങി ജസ്റ്റിൻ ബീബർ

മുഴുവൻ പാട്ടുകളും വിൽക്കുന്നു; വിരമിക്കാനൊരുങ്ങി ജസ്റ്റിൻ ബീബർ

1644 കോടി രൂപയ്ക്ക് മുഴുവൻ ഗാനങ്ങളുടെയും അവകാശം വിൽക്കാനാണ് തീരുമാനം

സംഗീത ലോകത്തു നിന്നും വിരമിക്കാനൊരുങ്ങി കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബർ. ഇതുവരെ ചിട്ടപ്പെടുത്തിയ മുഴുവൻ ഗാനങ്ങളും 1644 കോടി രൂപയ്ക്ക് വിറ്റശേഷം സംഗീതത്തിൽ നിന്ന് വിരമിക്കാനാണ് താരത്തിന്റെ തീരുമാനം. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകാനുമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചന.

നീണ്ട 16 വർഷത്തെ സംഗീത ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 15ാം വയസിലാണ് ബീബർ തന്റെ ആദ്യ ഗാനം ആലപിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ 'വൺ ടൈം' എന്ന ആദ്യ ഗാനത്തിലൂടെ തന്നെ താരം പ്രേക്ഷകരുടെ മനം കവർന്നു. തുടർന്ന് സംഗീത ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോഴാണ് കഴിഞ്ഞ വർഷം മുഖത്തെ നാഡിയെ ബാധിക്കുന്ന റാംസെ ഹണ്ട് സിന്‍ഡ്രോം പിടിപെടുന്നത്. ഇതിനു പിന്നാലെ സംഗീതത്തിൽ നിന്ന് താരം ഇടവേള എടുത്തിരുന്നു.

2021ൽ പുറത്തിറങ്ങിയ ജസ്റ്റിസ് എന്ന ആൽബമാണ് അവസാനമായി പുറത്തിറങ്ങിയത്. ആറ് സ്റ്റുഡിയോ ആൽബങ്ങൾ, മൂന്ന് റീമിക്സ് ആൽബങ്ങൾ, 75 സിംഗിൾസ്, 10 പ്രൊമോഷണൽ സിംഗിൾസ് എന്നിവയുൾപ്പെടെ നിരവധി ഗാനങ്ങൾ ഈ കാലയളവിനുള്ളിൽ പുറത്തിറക്കി. വിരമിക്കൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരാശയിലായിരിക്കുകയാണ് ആരാധകർ. എന്നാൽ പുറത്തുവരുന്ന വാർത്തകളോട് ഇതുവരെ ജസ്റ്റിന്‍ ബീബർ പ്രതികരിച്ചിട്ടില്ല

logo
The Fourth
www.thefourthnews.in