ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്; മടങ്ങി വരവ് രണ്ട് പതിറ്റാണ്ടിന് ശേഷം

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്; മടങ്ങി വരവ് രണ്ട് പതിറ്റാണ്ടിന് ശേഷം

ബോളിവുഡിലേക്കുള്ള മടങ്ങി വരവ് മാധവനും -അജയ് ദേവ്ഗണും ഒരുമിക്കുന്ന ചിത്രത്തിലൂടെ

ഡോലരണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ബോളിവുഡിലേക്ക് മടങ്ങി വരവിനൊരുങ്ങി ജ്യോതിക. മാധവനും -അജയ് ദേവ്ഗണും ഒരുമിക്കുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രത്തിലൂടെയാകും ജ്യോതികയുടെ മടങ്ങി വരവ്. ചിത്രം. വികാസ് ബഹ്‍ല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും

മുംബൈ, മസൂറി, ലണ്ടൻ എന്നിവിടങ്ങളിലായിരിക്കും പ്രധാന ലൊക്കേഷൻ. അജയ് ദേവ്‍ഗണ്‍ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളാണ് ചിത്രം നിര്‍മിക്കുക.

1998 ൽ പുറത്തിറങ്ങിയ പ്രിയദർശന്റെ ഡോലി സജ കേ രഹ്ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്തേക്ക് കടന്ന് വന്നത്. എന്നാൽ ഇതുവരെ രണ്ട് ഹിന്ദി സിനിമകളിൽ മാത്രമാണ് ജ്യോതിക അഭിനയിച്ചിട്ടുള്ളത്. ഡോലി സജ കേ രഹ്ന പുറമെ ലിറ്റിൽ ജോൺ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ജ്യോതിക അഭിനയിച്ച മറ്റൊരു ചിത്രം. തുടർച്ചയായ ഹിറ്റുകളുമായി തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന ജ്യോതിക വിവാഹത്തോടെയാണ് ചെറിയ ഇടവേള എടുത്തത് . 2007 മുതൽ സിനിമയിൽ നിന്ന് വിട്ടുനിന്ന ജ്യോതിക 2015 ൽ ഹൗ ഓള്‍ഡ് ആർ യു എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ ലാണ് വീണ്ടും സിനിമയിൽ സജീവമായത്.

തുടർന്ന് പത്തിലധികം ചിത്രങ്ങളിൽ വേഷമിട്ട ജ്യോതിക കാതൽ എന്ന മലയാള ചിത്രത്തിലും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ജ്യോതിക ആദ്യമായി അഭിനയിച്ച കാതൽ ഉടൻ തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in