കമല്‍ഹാസന്റെ  ഇന്ത്യന്‍ 2വില്‍ കാളിദാസും

കമല്‍ഹാസന്റെ ഇന്ത്യന്‍ 2വില്‍ കാളിദാസും

ഇന്ത്യന്‍ 2വിന്റെ വിദേശത്തെ ചിത്രീകരണം മെയ് ആദ്യം വരെയുണ്ടാകും

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ ചിത്രം വിക്രത്തിന് ശേഷം, ഇന്ത്യന്‍ 2 വിന്റെ പണിപ്പുരയിലാണ് കമല്‍ഹാസന്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ തായ്വാനില്‍ പുരോഗമിക്കുകയാണ്. വിക്രത്തില്‍ കമല്‍ഹാസന്റെ മകനായി ചെറിയ വേഷത്തില്‍ എത്തിയ കാളിദാസ് ജയറാം ഇന്ത്യന്‍ 2വിലും ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി ഇന്ത്യന്‍ 2 ടീമിനൊപ്പം കാളിദാസും തായ്‌വാനില്‍ എത്തി. സംവിധായകന്‍ ശങ്കറിനൊപ്പമുള്ള കാളിദാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ 2വില്‍ കാളിദാസിന്റെ വേഷം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തവണ കമല്‍ഹാസിനൊപ്പം താരത്തിന് നീണ്ട വേഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 2വിന്റെ തായ്വാനിലെ ഷൂട്ടിങ്ങ് 2-3 ദിവസം കൂടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണം മെയ് വരെ നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 2 ഷൂട്ടിംഗ് ജൂണ്‍-ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം പ്രധാന പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും സംവിധായകന്‍ ഷങ്കര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

കമല്‍ഹാസന്റെ  ഇന്ത്യന്‍ 2വില്‍ കാളിദാസും
ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസന് ഏഴ് വില്ലന്‍മാരോ?

1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം പതിപ്പാണിത്.1996ല്‍ ഇറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ഇരട്ട വേഷങ്ങളിലായിരുന്നു കമല്‍ഹാസന്‍ പ്രത്യക്ഷപ്പെട്ടത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയായി ഉലകനായകന്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടി. ചിത്രത്തിലെ അഭിനയമികവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും കമലിനെ തേടിയെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in