ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി 
കാളിദാസ് ജയറാം; 'രജനി' ഫസ്റ്റ് ലുക്ക്‌

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി കാളിദാസ് ജയറാം; 'രജനി' ഫസ്റ്റ് ലുക്ക്‌

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം മെയിൽ തിയേറ്ററുകളിലെത്തും

കാളിദാസ് ജയറാം നായകനാകുന്ന ദ്വിഭാഷ ചിത്രം 'രജനി'യുടെ ഫസ്‌റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. 'അവൾ പെയർ രജനി' എന്നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്. വിനില്‍ സ്കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണുവാണ്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. പരസ്യ കലാരംഗത്തെ പ്രഗത്ഭരായ നവരസ ഗ്രൂപ്പിന്റെ നിർമാണത്തിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് രജനി. ഈ വർഷം മെയിൽ ചിത്രം തിയേറ്ററുകളിലെത്തും.

അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തമിഴ് സൂപ്പർഹിറ്റ് 'വിക്രം' ആണ് അവസാനം പുറത്തിറങ്ങിയ കാളിദാസ് ചിത്രം. കമല്‍ഹാസന്‍ - ഷങ്കർ ചിത്രം ഇന്ത്യൻ 2ന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ കാളിദാസ് ജയറാം.

logo
The Fourth
www.thefourthnews.in