'റൈസ് ടു റൂള്‍'; എച്ച്  വിനോദിന്റെ പൊളിറ്റിക്കൽ ത്രില്ലറിൽ കമൽഹാസൻ

'റൈസ് ടു റൂള്‍'; എച്ച് വിനോദിന്റെ പൊളിറ്റിക്കൽ ത്രില്ലറിൽ കമൽഹാസൻ

ചിത്രത്തിന്റെ കഥ കമൽ തന്നെയാണ് ഒരുക്കുന്നത്

എച്ച് വിനോദിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. കെഎച്ച് 233 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടു. ‘റൈസ് ടു റൂളെ’ന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററിൽ തീപ്പന്തമേന്തി നിൽക്കുന്ന കമൽഹാസനെ കാണാം.

അജിത് നായകനായെത്തിയ തുനിവാണ് എച്ച് വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കാർത്തി നായകനായെത്തി ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ തീരനും എച്ച് വിനോദാണ് സംവിധാനം ചെയ്തിരുന്നത്. എസ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ 2വിന്റെ ചിത്രീകരണം പൂർത്തീകരിച്ച ശേഷം അടുത്ത വർഷമാദ്യമായിരിക്കും കമൽഹാസൻ എച്ച് വിനോദിന്റെ സിനിമയിൽ ജോയിൻ ചെയ്യുക. സംവിധായകൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കഥ കമലിന്റേതാണ്. കാർഷിക മേഖലയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ കഥയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമലും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'റൈസ് ടു റൂള്‍'; എച്ച്  വിനോദിന്റെ പൊളിറ്റിക്കൽ ത്രില്ലറിൽ കമൽഹാസൻ
കെ എച്ച് 234 ഒരുങ്ങുന്നു; കമൽ ഹാസൻ - മണിരത്നം ചിത്രത്തില്‍ നായിക നയൻതാര?

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പേര് വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രഖ്യാപനം എച്ച് വിനോദും കമൽഹാസനും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. “ഇത് എനിക്ക് ഒരു പ്രത്യേക പ്രൊജക്ടാണ്. ഉലകനായകൻ കമൽഹാസനൊപ്പം പ്രവർത്തിക്കുന്നതിലും കെഎച്ച് 233 അദ്ദേഹം എഴുതിയ കഥയിൽ ഒരുക്കുന്നതിന്റേയും ത്രില്ലിലാണ് ഞാൻ“ -പ്രൊമോ അനൗൺസ്‌മെന്റ് ടീസർ പങ്കുവെച്ചുകൊണ്ട് എച്ച് വിനോദ് ട്വിറ്ററിൽ കുറിച്ചു .

'റൈസ് ടു റൂള്‍'; എച്ച്  വിനോദിന്റെ പൊളിറ്റിക്കൽ ത്രില്ലറിൽ കമൽഹാസൻ
'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിക്രമാണ് കമലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സംവിധായകൻ പാ രഞ്ജിത്തിനൊപ്പം പുതിയ പ്രൊജക്ടിനായി ഒന്നിക്കുമെന്ന് കമൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോകേഷ് കനകരാജുമായി കമൽഹാസൻ വീണ്ടും ഒരു പുതിയ ചിത്രത്തിനായി സഹകരിക്കുമെന്ന റിപ്പോർട്ടുകളും പ്രചരിപ്പിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമൽ - എച്ച് വിനോദ് കൂട്ടുകെട്ടിൽ ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം . നിലവിൽ ചിത്രീകരണം നടക്കുന്ന കമൽ ചിത്രം ഇന്ത്യൻ-2 അടുത്തവർഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in