പ്രോജക്ട് കെയിൽ ഉലകനായകനെത്തുന്നു;
വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

പ്രോജക്ട് കെയിൽ ഉലകനായകനെത്തുന്നു; വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി, എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രോജക്ട് കെ. വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരമെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരായിരിക്കും ആ സൂപ്പര്‍ താരമെന്ന ചര്‍ച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ അതാരാണെന്ന സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വൈജയന്തി മൂവീസ് അറിയിച്ചത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും കമല്‍ഹാസനെത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. എന്നാല്‍ കമല്‍ഹാസന്‍ ചിത്രത്തിലുണ്ടാകുമെന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. പ്രൊജക്ട് കെയിലേക്ക് കമല്‍ഹാസനെ സ്വാഗതം ചെയ്യുന്ന വീഡിയോയാണ് വൈജന്തി മൂവീസ് പുറത്തു വിട്ടത്.

പ്രോജക്ട് കെയിൽ ഉലകനായകനെത്തുന്നു;
വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
കർഷക പ്രശ്നം സിനിമയിലൂടെ ചർച്ചയാക്കാൻ കമൽഹാസൻ; സംവിധാനം എച്ച് വിനോദ്

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളൊന്നിക്കുന്ന ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണെന്നാണ് വീഡിയോയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അമിതാഭ് ബച്ചന്‍ , ദീപിക പദുക്കോണ്‍ , ദിഷാ പഠാണി, എന്നീ താരങ്ങള്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റതും വലിയ വാര്‍ത്തയായിരുന്നു.

പ്രോജക്ട് കെയിൽ ഉലകനായകനെത്തുന്നു;
വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
വേട്ടയാട് വിളയാട് വീണ്ടും തീയേറ്ററുകളിൽ; ഡിസിപി രാഘവനെ കാണാൻ ആർത്തിരമ്പി ആരാധകർ

ദീപിക പദുക്കോണിന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകത കൂടി പ്രഭാസ് ചിത്രത്തിന് അവകാശപ്പെട്ടതാണ്. 2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. കോടികളുടെ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം 2024 ല്‍ തീയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in