രാജരാജ ചോളൻ ഹിന്ദുവല്ലെന്ന് കമൽഹാസനും വെട്രിമാരനും ; എതിർത്ത് ബിജെപി

രാജരാജ ചോളൻ ഹിന്ദുവല്ലെന്ന് കമൽഹാസനും വെട്രിമാരനും ; എതിർത്ത് ബിജെപി

കമൽഹാസന്റെയും വെട്രിമാരന്റെയും പ്രതികരണം പൊന്നിയിൻ സെൽവൻ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ

രാജ രാജ ചോളന്‍ ഹിന്ദുമത വിശ്വാസിയല്ലെന്ന പ്രതികരണത്തില്‍ വെട്രിമാരനെ പിന്തുണച്ച് കമല്‍ഹാസന്‍ . ചോള കാലഘട്ടത്തില്‍ ഹിന്ദുമതമുണ്ടായിരുന്നില്ലെന്നും ബ്രീട്ടിഷുകാര്‍ കൊണ്ടുവന്ന പദമാണ് ഹിന്ദുവെന്നത് എന്നും കമല്‍ഹാസന്‍ പറഞ്ഞു. വൈണവം, ശൈവം, സമാനം എന്നിങ്ങനെയൊക്കെയായിരുന്നു ആ കാലഘട്ടത്തിലെ ഉപയോഗിച്ചിരുന്നതെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു

നമ്മുടേതായിരുന്ന പ്രതീകങ്ങളെല്ലാം നിരന്തരം തട്ടിയെടുക്കപ്പെടുകയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് വെട്രിമാരന്റെ പ്രതികരണം. വള്ളുവരെ കാവി പൂശുന്നതും രാജരാജ ചോളനെ ഹിന്ദുവാക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ് . സമൂഹത്തിലും സിനിമയിലും ഇത് സംഭവിക്കുന്നുണ്ട്്. സിനിമ ഒരു പൊതുമാധ്യമമായതിനാല്‍ പ്രാതിനിധ്യം സംരക്ഷിക്കപ്പെടാന്‍ രാഷ്ട്രീയം മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും വെട്രിമാരന്‍ തുറന്നടിച്ചു. ചോള രാജ്യ സാമ്രാജ്യത്തിന്റെ കഥ പറയുന്ന മണിരത്‌നം സിനിമ പൊന്നിയിന്‍ സെല്‍വന്‍ ചിത്രം റിലീസായതിന് പിന്നാലെയായിരുന്നു വെട്രിമാരന്റെ പ്രതികരണം.

രാജരാജ ചോളന്‍ ഹിന്ദു രാജാവാണെന്ന് ആവര്‍ത്തിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള വിവാദം കനക്കുകയാണ്

logo
The Fourth
www.thefourthnews.in