'കം ബാക്ക് ഇന്ത്യൻ';
ഉലകനായകനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2'; ഇന്‍ട്രൊ ഗ്ലിംസ് പുറത്തുവിട്ടു

'കം ബാക്ക് ഇന്ത്യൻ'; ഉലകനായകനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2'; ഇന്‍ട്രൊ ഗ്ലിംസ് പുറത്തുവിട്ടു

'ഇന്ത്യന്‍ 2'ന്റെ ഇന്‍ട്രൊ ഗ്ലിംസ് പുറത്തുവിട്ടിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2' വിൻ്റെ ഗ്ലിംസ് പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച് 1996ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്.

അഴിമതിയും അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥരുമാണ് പ്രധാനമായും ഗ്ലിംസില്‍ കാണാൻ സാധിക്കുന്നത്. കോവിഡ് സമയത്ത് പാത്രം കൊട്ടുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്. ഈ അനീതികളില്‍ നിന്ന് മോചനം നേടാൻ കം ബാക്ക് ഇന്ത്യ കാംപെയിൻ നടത്തുന്നതും രക്ഷകനായി കമല്‍ഹാസല്‍ എത്തുന്നതുമാണ് സിനിമയുടെ കഥ.

'കം ബാക്ക് ഇന്ത്യൻ';
ഉലകനായകനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യന്‍ 2'; ഇന്‍ട്രൊ ഗ്ലിംസ് പുറത്തുവിട്ടു
പലസ്തീനിലെ കുഞ്ഞുങ്ങളുടെ വീഡിയോ ബാധിച്ചു, ആ സമയത്താണ് ഈ സംഭവം; കളമശേരി സംഭവത്തിലെ പ്രതികരണത്തെ കുറിച്ച് ഷെയ്ൻ നിഗം

മോഹന്‍ലാല്‍, രജിനികാന്ത്, രാജമൌലി, ആമിർ ഖാൻ എന്നിവരാണ് 'ഇന്ത്യന്‍ 2'ന്റെ ഇന്‍ട്രൊ ഗ്ലീംസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലീംസ് നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കും. എ ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആര്‍ഒ ശബരി.

logo
The Fourth
www.thefourthnews.in