10 വർഷത്തിനിടെ വിജയിച്ച ഏക ഷാരൂഖ് ചിത്രമാണ് പഠാനെന്ന് കങ്കണ ; ചിത്രം വിജയിപ്പിക്കുന്നത് ആരെന്ന് എല്ലാവർക്കുമറിയാം

10 വർഷത്തിനിടെ വിജയിച്ച ഏക ഷാരൂഖ് ചിത്രമാണ് പഠാനെന്ന് കങ്കണ ; ചിത്രം വിജയിപ്പിക്കുന്നത് ആരെന്ന് എല്ലാവർക്കുമറിയാം

പഠാൻ വിദ്വേഷത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയമാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ ആരുടെ സ്നേഹം ആരുടെ വെറുപ്പിൻ മേലാണ് വിജയിച്ചത്

ഷാരൂഖ് ഖാന്റെ കഴിഞ്ഞ പത്തുവർഷത്തിലെ ഏക ഹിറ്റാണ് പഠാനെന്ന് കങ്കണ റണാവത്ത് . ഷാരൂഖ് ആരാധകന്റെ ട്വീറ്റിനാണ് കങ്കണയുടെ മറുപടി . പഠാൻ വിദ്വേഷത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയമാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ ആരുടെ സ്നേഹം ആരുടെ വെറുപ്പിൻ മേലാണ് വിജയിച്ചത് ? ആരാണ് പഠാന് ടിക്കറ്റ് എടുക്കുന്നതെന്നും ചിത്രം വിജയിപ്പിക്കുന്നതെന്നും എല്ലാവർക്കും അറിയാമെന്ന കങ്കണയുടെ ട്വീറ്റിന് ആരാധകനിട്ട മറുപടിയാണ് താരത്തെ പ്രകോപിപ്പിച്ചത്.

കങ്കണയുടെ ധാക്കട്ടിന് ആദ്യദിനം 55 ലക്ഷവും ആകെ 2.58 കോടിയും നേടിയപ്പോൾ പഠാന്റെ ഒരുദിവസത്തെ വരുമാനം 100 കോടിയാണെന്നും കങ്കണയ്ക്ക് നിരാശയുണ്ടാകുമെന്നുമായിരുന്നു ഷാരൂഖ് ആരാധകന്റെ ട്വീറ്റ്

ധാക്കട്ട് പരാജയമായിരുന്നു . അത് ഞാൻ നിഷേധിച്ചിട്ടുമില്ല. . എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷാരൂഖിനുള്ള ഏക ഹിറ്റ് പഠാൻ മാത്രമാണ്. ഷാരൂഖ് ഖാൻ ഞങ്ങൾക്കും പ്രചോദനമാണെന്നും അദ്ദേഹത്തിന് ലഭിക്കുന്നത് പോലുള്ള അവസരം മറ്റുള്ള താരങ്ങൾക്കും ലഭിക്കുമെന്നും ജനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് കങ്കണയുടെ മറുപടി

എന്നാൽ പഠാൻ പോലുള്ള ചിത്രങ്ങൾ വിജയിക്കണമെന്നും ബോളിവുഡിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കാൻ ഞങ്ങൾ എല്ലാവരും ശ്രമിക്കുമെന്നുമായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ പഠാൻ ബോക്സ് ഓഫീസിൽ ഹിറ്റായതോടെയാണ് ആരാണ് പഠാന് ടിക്കറ്റ് എടുക്കുന്നതെന്നും ചിത്രം വിജയിപ്പിക്കുന്നതെന്നും എല്ലാവർക്കും അറിയാമെന്നും കങ്കണ ട്വീറ്റ് ചെയ്തത്

logo
The Fourth
www.thefourthnews.in