ഓപ്പണ്‍ഹൈമറില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഭഗവദ്‌ഗീത രംഗമെന്ന് കങ്കണ റണൗട്ട്

ഓപ്പണ്‍ഹൈമറില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഭഗവദ്‌ഗീത രംഗമെന്ന് കങ്കണ റണൗട്ട്

ചിത്രത്തിലെ ഒരു രംഗത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഒരു കഥാപാത്രം ഭഗവദ്‌ഗീതയിലെ വരികള്‍ വായിക്കുന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ക്രിസ്റ്റഫര്‍ നോളന്റെ ഓപണ്‍ഹൈമര്‍ കണ്ടു, ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഭഗവദ്‌ഗീത രംഗമെന്ന് കങ്കണ റണൗട്ട്. അണുബോംബിന്റെ പിതാവായ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ കഥ പറയുന്ന ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. ചിത്രത്തിലെ ഒരു രംഗത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഒരു കഥാപാത്രം ഭഗവദ്‌ഗീതയിലെ വരികള്‍ വായിക്കുന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അതേസമയം ആ രംഗമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന് പറയുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ ഓപണ്‍ഹൈമര്‍ റിലീസിന് പിന്നാലെ ഭഗവദ്‌ഗീതാ പരാമര്‍ശവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ടിരിന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചായിരുന്നു കങ്കണയുടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റ്.

''സിനിമ എല്ലാവരും പോയി കാണണം. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം ഭഗവദ്‌ഗീതയിലേതായിരുന്നു എന്നാണ് കങ്കണ പറഞ്ഞത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയ്ക്ക് വേണ്ടി അണുബോംബ് നിര്‍മ്മിച്ച ഒരു ജൂത ഭൗതികശാസ്ത്രജ്ഞന്റെ കഥയാണ് ഓപ്പണ്‍ഹൈയ്മര്‍. അയാള്‍ ഒരു കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഏജന്റായിരിക്കുമെന്നും ദേശവിരുദ്ധനാണെന്നും അമേരിക്കക്കാര്‍ കരുതുന്നു. അത് ശരിയല്ലെന്ന് തെളിയിക്കാന്‍ ഓപ്പണ്‍ഹൈയ്മര്‍ ആണുബോംബ് നിര്‍മിക്കുന്നത് നിര്‍ത്തുന്നു. എന്നാല്‍ ഇതിനിടയില്‍, മാനവികത അയാളെ വെല്ലുവിളിക്കുന്നു, അത് ഒരു സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.

'ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സൃഷ്ടി. നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. സിനിമ അവസാനിക്കരുതെന്ന് തോന്നിപോയി. കങ്കണ പോസ്റ്റ് ചെയ്തു.അതേസമയം കങ്കണയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അമേരിക്കന്‍ സിനിമകള്‍ കാണരുതെന്ന പറയുന്നവരും. ചിത്രം ഹിന്ദു വികാരം വൃണപ്പെടുത്തിയെന്ന തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ഓപ്പണ്‍ഹൈമര്‍ പ്രദര്‍ശനം തുടരുകയാണ്

logo
The Fourth
www.thefourthnews.in