മമ്മൂട്ടി 'കണ്ണൂർ സ്ക്വാഡിൽ' ; ലൊക്കേഷൻ വീഡിയോ പുറത്ത്

മമ്മൂട്ടി 'കണ്ണൂർ സ്ക്വാഡിൽ' ; ലൊക്കേഷൻ വീഡിയോ പുറത്ത്

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിന്റെ ചിത്രീകരണം പൂനെയിൽ തുടങ്ങി. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷമിടമുന്ന ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായ ഷാജി നടുവിലാണ് വീഡിയോ പങ്കുവച്ചത്

ലൊക്കേഷനിലേക്ക് മമ്മൂട്ടി കാറോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിൽ മമ്മൂട്ടിയോടൊപ്പം രമേഷ് പിഷാരടിയുമുണ്ട്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോഷാക്ക് , നൻപകൽ നേരത്ത് മയക്കം , കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റ് ചിത്രങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്ത കാതലിൽ ജ്യോതികയാണ് നായിക . കാതൽ ഉടൻ തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in