കാന്താര 2 തുടങ്ങുന്നു; ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുന്നതിന് കാരണം പറഞ്ഞ് നിർമാതാവ്

കാന്താര 2 തുടങ്ങുന്നു; ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുന്നതിന് കാരണം പറഞ്ഞ് നിർമാതാവ്

ഋഷഭ് ഷെട്ടി തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്

തിയേറ്ററുകളില്‍ ദൃശ്യ വിരുന്നൊരുക്കിയ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ രണ്ടാം ഭാഗം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. തിരക്കഥ പൂർത്തിയായി, ഓഗസ്റ്റ് 27 ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മഴ ആവശ്യമുള്ള കുറേയേറെ ഭാഗങ്ങളുള്ളതിനാൽ ചിത്രീകരണം ഓഗസ്റ്റിൽ തന്നെ ആരംഭിക്കണമെന്ന് ഋഷഭ് ആവശ്യപ്പെട്ടെന്ന് നിർമാതാവ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു

ആദ്യഭാഗം പോലെ തന്നെ രണ്ടാംഭാഗവും ഋഷഭ് ഷെട്ടി തന്നെയാകും സംവിധാനം ചെയ്യുക. ആദ്യ ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന കാന്താര 2, ആദ്യ ഭാഗത്തേക്കാൾ വലിയ ബജറ്റിലായിരിക്കും ഒരുക്കുകയെന്നും നിർമാതാവ് പ്രതികരിക്കുന്നു .

രജനീകാന്ത് ഉണ്ടാകുമോയെന്നതാണ് കാന്താര 2 വിന്റെ ഏറ്റവും വലിയ സസ്പെൻസ് ഫാക്ടർ. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു ഋഷഭിന്റെ പ്രതികരണം . ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രമേളയിൽ പുരസ്കാരം വാങ്ങാനെത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഋഷഭ് പ്രതികരിച്ചത്. കൂടുതലൊന്നും പ്രതികരിച്ചില്ലെങ്കിലും ചോദ്യം ഋഷഭ് നിഷേധിക്കാത്തതിനാൽ തന്നെ കാന്താര 2 വിൽ രജനീകാന്ത് ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലവും കാന്താരയുടെ ചരിത്രവുമാകും രണ്ടാം ഭാഗത്തിന്റെ പ്രമേയം. അടുത്ത വർഷം ചിത്രം തീയേറ്ററുകളിലെത്തുമെന്ന് ഋഷഭ് തന്നെ നേരത്തെ പറഞ്ഞിരുന്നു

logo
The Fourth
www.thefourthnews.in