കാന്താര വിവാദം ; പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതി സ്റ്റേ

കാന്താര വിവാദം ; പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതി സ്റ്റേ

കാന്താരയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു

കാന്താരയിലെ വരാഹരൂപത്തിനെതിരായ കോപ്പിയടി വിവാദത്തിൽ പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതിയുടെ സ്റ്റേ. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരായ എഫ്ഐആർ. എന്നാൽ വിതരണക്കാരനെ കേസിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിതരണക്കാരനെതിരെ പകർപ്പവകാശലംഘനം ആരോപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കാന്താര വിവാദം ; പൃഥ്വിരാജിനെതിരായ എഫ്ഐആറിന് ഹൈക്കോടതി സ്റ്റേ
'വരാഹരൂപം കോപ്പിയടിയല്ല, ഞങ്ങളുടെ ഒറിജിനൽ വർക്ക് തന്നെ'; നിലപാടിലുറച്ച് ഋഷഭ് ഷെട്ടി

കാന്താരയിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം കോപ്പി അടിച്ചതാണെന്ന് ആരോപിച്ച് മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിക്കേഷൻസ് ആണ് പരാതി നൽകിയത്. പരാതിയിൽ ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അടക്കമുള്ളവരെ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു

logo
The Fourth
www.thefourthnews.in