ആകാംക്ഷയും നിഗൂഢതയും നിറച്ച് 'ഗ്യാരഹ്-ഗ്യാരഹ്'; ത്രില്ലർ സിരീസിൻ്റെ ടീസർ പുറത്ത്

ആകാംക്ഷയും നിഗൂഢതയും നിറച്ച് 'ഗ്യാരഹ്-ഗ്യാരഹ്'; ത്രില്ലർ സിരീസിൻ്റെ ടീസർ പുറത്ത്

കരൺ ജോഹർ നിർമ്മിക്കുന്ന ഗ്യാരഹ്-ഗ്യാരഹ് കൊറിയൻ ചിത്രം സിഗ്നലിന്റെ ഹിന്ദി പതിപ്പാണ്

കരൺ ജോഹറിന്റെ ധർമാറ്റിക് പ്രൊഡക്ഷനും ഗുണീത് മോൺക കപൂറിന്റെ സിഖിയ എന്റർടൈൻമെന്റും ഒന്നിച്ചു നിർമ്മിക്കുന്ന ആദ്യ വെബ് സിരീസ് പ്രഖ്യാപിച്ചു. ഗ്യാരഹ്- ഗ്യാരഹ് എന്ന് പേരിലെത്തുന്ന സീരീസ് സീ 5 ന്റെ ഓടിടി പ്ലാറ്റ്ഫോമിലായിരിക്കും ആദ്യം പ്രദർശനത്തിനെത്തുക. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസർ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.

'ഭൂതകാലം ഒരു ഓർമയാണ്, ഭാവി ഒരു സ്വപ്നമാണ്, വർത്തമാനം ഒരു കെണിയും'- ആകാംക്ഷയും നിഗൂഢതയും ശാസ്ത്രവുമൊക്കെ നിറഞ്ഞ ഒരു കുറ്റാന്വേഷണ ത്രില്ലർ പരമ്പരയാണ് ഗ്യാരഹ്- ഗ്യാരഹ് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയ്ലർ. 1990, 2001, 2016 അങ്ങനെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഡ്രാമ കൂടിയാണിത്. 2016 ല്‍ പുറത്തിറങ്ങിയ കൊറിയൻ ചിത്രം സിഗ്നലിന്റെ ഹിന്ദി പതിപ്പാണ് ഗ്യാരഹ്- ഗ്യാരഹ് എന്നാണ് റിപ്പോർട്ടുകള്‍.

കൃതിക കർമ്മ, ധൈര്യാ കാർവ, രാഘവ് ജുവല്‍ എന്നിവരാണ് അഭിനേതാക്കൾ. ഉമേഷ് ബിഷ്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സീരീസിന്റെ തിരക്കഥ പൂജ ബാനർജി, സഞ്ജയ് ശേഖർ എന്നിവരുടേതാണ്.

കാണികളെ ആസ്വദിപ്പിക്കാനും പ്രചോദിപ്പിക്കാനും വെല്ലുവിളിക്കാനുമൊക്കെയുള്ള കഴിവ് കഥകൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സിഖിയ എന്റർടൈൻമെന്റും സീ 5 വുമായുള്ള കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയുണ്ടെന്നും കരൺ ജോഹർ പറഞ്ഞു. പുതിയ മേഖലകളിലേക്ക് കടക്കാൻ ഈ കൂട്ടുകെട്ടിലൂടെ സാധിച്ചത് ഭാഗ്യമാണെന്ന് ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലൂടെ ഓസ്കർ പുരസ്കാരം നേടിയ ഗുനീത് മോംഗയും പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in