ദീപാവലി ആഘോഷമാക്കാൻ കാർത്തിയുടെ 'ജപ്പാൻ'; ടീസർ പുറത്ത്

ദീപാവലി ആഘോഷമാക്കാൻ കാർത്തിയുടെ 'ജപ്പാൻ'; ടീസർ പുറത്ത്

കാർത്തിയുടെ 25-ാമത്തെ സിനിമയാണ് ജപ്പാൻ

കാര്‍ത്തി ശിവകുമാര്‍ നായനാകുന്ന 'ജപ്പാന്‍' ദീപാവലിക്ക് തിയേറ്ററിലെത്തും. കാർത്തിക്കുള്ള ജന്മദിനസമ്മാനമായി ടീസറിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് വിവരങ്ങളും പുറത്തുവിട്ടത്.

ചിത്രത്തില്‍ 'ജപ്പാൻ' എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ആരാണ് 'ജപ്പാനെ'ന്ന ചോദ്യവുമായാണ് ടീസറെത്തിയിരിക്കുന്നത്. പതിവ് കാർത്തി ചിത്രങ്ങളിലെ പോലെ കോമഡിക്ക് പ്രധാന്യമുള്ള ചിത്രമാകും 'ജപ്പാൻ എന്ന് ടീസർ സൂചിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ആറ് ഭാഷകളിലായാണ് സിനിമ എത്തുക.

മലയാളിയായ അനു ഇമ്മാനുവലാണ് ജപ്പാനിൽ നായികയായി എത്തുന്നത്. തെലുങ്ക് നടൻ സുനിലും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഡ്രീം വാരിയർ പിക്ചർസ് നിർമിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. വൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ജപ്പാൻ, കാർത്തിയുടെ 25-ാമത്തെ സിനിമയാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in