ആസിഫ് അലിയുടെ കാസർഗോൾഡ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയുടെ കാസർഗോൾഡ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

സെപ്റ്റംബർ 15 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ആസിഫ് അലി ചിത്രം കാസർഗോൾഡ് ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 13 ന് നെറ്റ്ഫ്ലിക്സിൽ എത്തും. ബിടെക്കിനുശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സമ്പത്ത് റാം, ദീപക് പറമ്പോൽ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മുഖരി എന്റർടൈയ്ൻമെന്റ്സുമായും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരി​ഗമയാണ് ചിത്രം നിർ‌മിച്ചിരിക്കുന്നത്. 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിച്ച ചിത്രം കൂടിയാണിത്. വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in