കീര്‍ത്തി സുരേഷ് ചിത്രം 'ദസറ' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

കീര്‍ത്തി സുരേഷ് ചിത്രം 'ദസറ' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

നാല് ദക്ഷിണേന്ത്യൻ ഭാഷകളിലായി മാർച്ച് 30 നാണ് ചിത്രം തീയേറ്ററിലെത്തിയത്

കീര്‍ത്തി സുരേഷും തെലുങ്ക് സൂപ്പര്‍താരം നാനിയും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദസറയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ 27 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലായി സിനിമ നെറ്റ്ഫ്ലിക്സിൽ കാണാനാകും

മാര്‍ച്ച് 30ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.

നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ദസറയുടെ സംവിധാനം സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്.  കൽക്കരി കടത്തും, പ്രണയവും, ജാതി വ്യവസ്ഥയും എല്ലാം പ്രതിപാതിക്കുന്ന ചിത്രം ഒരു ക്ലാസിക് ആക്ഷൻ ത്രില്ലറാണ്.

ചിത്രത്തിലെ 'ചങ്കില അങ്കിലേശി' എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

logo
The Fourth
www.thefourthnews.in