കീർത്തി സുരേഷ് ബോളിവുഡിലേക്ക്? വരുൺ ധവാൻ നായകനെന്ന് റിപ്പോർട്ട്

കീർത്തി സുരേഷ് ബോളിവുഡിലേക്ക്? വരുൺ ധവാൻ നായകനെന്ന് റിപ്പോർട്ട്

ബോളിവുഡിലെ അരങ്ങേറ്റം അറ്റ്ലി നിർമിക്കുന്ന ചിത്രത്തിലൂടെ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി കീർത്തി സുരേഷ്. സംവിധായകൻ അറ്റ്ലി നിർമിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെന്നാണ് റിപ്പോർട്ട്. കാലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാൻ നായകനാകുമെന്നാണ് സൂചന

കീർത്തി സുരേഷ് ബോളിവുഡിലേക്ക്? വരുൺ ധവാൻ നായകനെന്ന് റിപ്പോർട്ട്
വമ്പൻ റിലീസിനൊരുങ്ങി പ്രഭാസിന്റെ സലാർ; ലോകത്താകെ അയ്യായിരത്തിലേറെ സ്ക്രീനുകളിൽ പ്രദർശനം

വരുൺ പോലീസുകാരനായെത്തുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാകും കീർത്തി അവതരിപ്പിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പ​ദ്ധതി. ആക്ഷൻ എന്റർടെയ്‌നർ വിഭാഗത്തിലുള്ള ചിത്രം അടുത്ത വർഷം മെയ് 31ന് റിലീസ് ചെയ്തേക്കും

കീർത്തി സുരേഷ് ബോളിവുഡിലേക്ക്? വരുൺ ധവാൻ നായകനെന്ന് റിപ്പോർട്ട്
നാടിന് നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ച നേതാവ്; ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍

മഹാനടി, മിസ് ഇന്ത്യ, ദസറ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് കീർത്തി സുരേഷ് തെന്നിന്ത്യയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തീയേറ്ററിൽ വമ്പൻ വിജയം കൊയ്ത മാമന്നനാണ് കീർത്തിയുടെ റിലീസായ അവസാന ചിത്രം. ടൊവിനോയോടെപ്പമുള്ള വാശി എന്ന ചിത്രമാണ് കീർത്തി അവസാമായി അഭിനയിച്ച മലയാള ചിത്രം.

logo
The Fourth
www.thefourthnews.in