ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അംഗമല്ലാത്തതിനാല്‍ ഇടപെടാനാകില്ലെന്ന് അമ്മ

ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അംഗമല്ലാത്തതിനാല്‍ ഇടപെടാനാകില്ലെന്ന് അമ്മ

രണ്ടുമണിക്ക് നേരിട്ട് ഹാജാരാകാന്‍ നിര്‍ദേശം

അഭിമുഖത്തിനെത്തിയ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന. ശ്രീനാഥ് ഭാസിയോട് സംഘടന വിശദീകരണം തേടും . ഉച്ചയ്ക്ക് രണ്ടുമണിക്ക് ശ്രീനാഥിനോട് നേരിട്ട് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവതാരകയുടെ പരാതിയിലാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നടപടി . പരാതിക്കാരിയായ അവതാരകയോടും രണ്ടുമണിക്ക് എത്താന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും ഭാഗങ്ങള്‍ കേട്ട ശേഷമാകും തീരുമാനമെടുക്കുകയെന്ന് സംഘടനാ പ്രസിഡന്റ് രഞ്ജിത്ത് ദ ഫോര്‍ത്തിനോട് പറഞ്ഞു

ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അംഗമല്ലാത്തതിനാല്‍ ഇടപെടാനാകില്ലെന്ന് അമ്മ
ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

എന്നാൽ ശ്രീനാഥ് ഭാസി അമ്മയിൽഅംഗമല്ലാത്തതിനാല്‍ സംഭവത്തില്‍ ഇടപെടാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്.

ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അംഗമല്ലാത്തതിനാല്‍ ഇടപെടാനാകില്ലെന്ന് അമ്മ
ശ്രീനാഥ് ഭാസിയെ തള്ളി 'ചട്ടമ്പി' സിനിമയുടെ സംവിധായകൻ ; സ്ത്രീകളോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല

അതേസമയം ശ്രീനാഥ് ഭാസി ലഹരി ഉപയോഗിക്കാറുണ്ടോ എന്നു പരിശോധിക്കാനാണ് മരട് പോലീസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ ശ്രീനാഥ് ഭാസിയുടെ രക്ത സാമ്പിളുകളും മുടിയും നഖവും പോലീസ് ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷമാകും കേസിൽ കൂടുതൽ നടപടിയുണ്ടാവുക

ശ്രീനാഥ് ഭാസിക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന, അംഗമല്ലാത്തതിനാല്‍ ഇടപെടാനാകില്ലെന്ന് അമ്മ
'ചട്ടമ്പി കളിച്ചു' ശ്രീനാഥ് ഭാസിക്കെതിരെ കേസ്
logo
The Fourth
www.thefourthnews.in