മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷയും ദുൽഖറും ജയം രവിയും; സംഗീതം എ ആർ റഹ്മാൻ

മണിരത്നം ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷയും ദുൽഖറും ജയം രവിയും; സംഗീതം എ ആർ റഹ്മാൻ

നായകന് ശേഷം മണിരത്നവും കമൽഹാസനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്

36 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷ നായികയാകും. ദുൽഖർ സൽമാനും ജയം രവിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

കമൽഹാസന്റെ 234 -മത്തെ ചിത്രം മണിരത്നം സംവിധാനം ചെയ്യുമെന്ന പ്രഖ്യാപനം നേരത്തെ തന്നെയുണ്ടെങ്കിലും ചിത്രത്തിലെ താരനിരയെപ്പറ്റി അഭ്യൂഹങ്ങൾ മാത്രമാണുണ്ടായിരുന്നത്. കമൽ -മണിരത്നം ചിത്രത്തെ കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്ത മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയുടെ ഇൻസ്റ്റ പോസ്റ്റാണ് ഇപ്പോൾ ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകുന്നത്. സ്വപ്നയാത്ര ഇവിടെ തുടങ്ങുന്നു എന്ന കുറിപ്പിനൊപ്പം ജയം രവി, തൃഷ, എ ആർ റഹ്മാൻ, ദുൽഖർ സൽമാൻ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്

എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ഉദയനിധി സ്റ്റാലിന്റെ റീ ഗെയ്ന്റ് മൂവീസ് ആയിരിക്കും ചിത്രം അവതരിപ്പിക്കുക.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഷങ്കറിന്റെ ഇന്ത്യൻ 2 ആണ് പുറത്തുവരാനിരിക്കുന്ന കമൽഹാസൻ ചിത്രം. ഒ കെ കൺമണിക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മണിരത്നം ചിത്രം കൂടിയാണിത്. പൊന്നിയിൻ സെൽവൻ 1 ഉം 2 ഉം ആണ് തൃഷയും ജയം രവിയും ഒരുമിച്ച ആദ്യ മണിരത്നം ചിത്രം

logo
The Fourth
www.thefourthnews.in