കിങ് ഓഫ് കൊത്ത ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

കിങ് ഓഫ് കൊത്ത ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

ഓഗസ്റ്റ് 24 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ മാസ് ആക്ഷൻ ഡ്രാമ കിങ് ഓഫ് കൊത്ത ഒടിടിയിലേക്ക്. റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ചിത്രം ഈ വെള്ളിയാഴ്ച സ്ട്രീമിങ് ആരംഭിക്കും

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നൈല ഉഷ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ

വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് തീയേറ്ററിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തത് ബോക്സ് ഓഫീസിലും തിരിച്ചടിയായി. ഒപ്പമെത്തിയ ആർഡിഎക്സ് 100 കോടി ക്ലബിൽ ഇടം നേടിയ ശേഷം ഒടിടിയിലെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പിന്നാലെ തീയേറ്ററിൽ തിരിച്ചടി നേരിട്ട കൊത്ത എത്തുമ്പോഴുള്ള പ്രേക്ഷക പ്രതികരണം എന്താകുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും

logo
The Fourth
www.thefourthnews.in