തീയേറ്ററിൽ ഓണാഘോഷം തുടങ്ങി; കൊത്ത എത്തി,
രാമചന്ദ്രബോസ് ആൻഡ് കോയും  ആർഡിഎക്സും നാളെ

തീയേറ്ററിൽ ഓണാഘോഷം തുടങ്ങി; കൊത്ത എത്തി, രാമചന്ദ്രബോസ് ആൻഡ് കോയും ആർഡിഎക്സും നാളെ

കിങ് ഓഫ് കൊത്ത പ്രദർശനം തുടങ്ങി

തീയേറ്ററുകളിൽ ഓണാഘോഷം തുടങ്ങി. മലയാളത്തിൽ നിന്ന് ഓണം റിലീസായി എത്തുന്ന മൂന്ന് ചിത്രങ്ങളിൽ ദുൽഖറിന്റെ കിങ് ഓഫ് കൊത്ത രാവിലെ പ്രദർശനം ആരംഭിച്ചു. കേരളത്തിൽ മാത്രം അഞ്ഞൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഷെയ്ൻ നിഗത്തിന്റെ മൾട്ടിസ്റ്റാർ ചിത്രം ആർഡിഎക്സും നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോയും നാളെ പ്രദർശനം ആരംഭിക്കും. നിവിൻ പോളി ചിത്രം രാവിലെ പത്തേകാലിനും ആർഡിഎക്സ് രാവിലെ പത്തര മുതലും ആദ്യ പ്രദർശനം തുടങ്ങും.

തുറമുഖത്തിന് പിന്നാലെ ഈ വർഷം റിലീസിനെത്തുന്ന രണ്ടാമത്തെ നിവിൻ പോളി ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ. ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കൂട്ടാളികളുമൊത്ത് രാമചന്ദ്രബോസ് നടത്തുന്ന കവർച്ച പ്രമേയമാക്കുന്ന ചിത്രം കോമഡിക്ക് പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

വലിയ പ്രമോഷനൊന്നുമില്ലാതെ എത്തുന്ന ചിത്രം ജൂഡ് ആന്തണി ജോസഫിന്റെ 2018 മാതൃകയിൽ മൗത്ത് പബ്ലിസിറ്റിക്കൊണ്ട് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ മമിതാ ബൈജു, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് താരങ്ങൾ. 

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ആർഡിഎക്സ്. കൊത്തയും രാമചന്ദ്രബോസും കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നതെങ്കിൽ ആർഡിഎക്സ് യുവാക്കൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയിലാണ്

logo
The Fourth
www.thefourthnews.in