ഡോക്ടർ സുഹൃത്തുക്കളുടെ 'കൊള്ള'

ഡോക്ടർ സുഹൃത്തുക്കളുടെ 'കൊള്ള'

ബോബി-സഞ്ജയുടെ കഥയ്ക്ക് ഡോക്ടർമാരായ ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് വർമ സംവിധാനം ചെയ്യുന്ന ചിത്രം കൊള്ളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബോബി-സഞ്ജയുടെ കഥയ്ക്ക് ഡോക്ടർമാരായ ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് ചിത്രം നിർമിക്കുന്നത്.

ത്രില്ലർ സ്വഭാവമുള്ളതായിരിക്കും ചിത്രമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രാജവേൽ മോഹനാണ് ഛായാഗ്രഹണം. ലച്ചു രജീഷാണ് ചിത്രത്തിന്റെ സഹനിർമാതാവ്. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

"ഇതെഴുതുമ്പൊ കണ്ണ് നിറഞ്ഞിട്ടുണ്ട്. എത്ര നാളത്തെ കാത്തിരിപ്പാണെന്ന്. സാധിക്കുന്നവർ ഷെയർ ചെയ്യുമല്ലോ അല്ലേ. കൊള്ളയുടെ ഫസ്റ്റ്‌ ലുക്ക്‌" തിരക്കഥാകൃത്ത് നെൽസൺ ജോസഫ് പോസ്റ്റർ പങ്കുവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in