ഭീതി പരത്തി 'കൂമന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഭീതി പരത്തി 'കൂമന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'കൂമന്‍, ദ നൈറ്റ് റൈഡര്‍' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്

12th മാന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആസിഫ് അലിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നത്. രാത്രിയില്‍ മഴയത്ത് എന്തോ കണ്ട് അമ്പരന്ന് നില്‍ക്കുന്നതായാണ് പോസ്റ്റര്‍. 'കൂമന്‍, ദ നൈറ്റ് റൈഡര്‍' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തിലുള്ളതാണ്. ആസിഫ് അലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മാണം. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് കൂമന്റെ ചിത്രീകരണം. കെ ആര്‍ കൃഷ്ണകുമാറിന്റെതാണ് കഥ. 12th മാന് ശേഷം കൃഷ്ണകുമാറും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂമന്‍. രഞ്ജി പണിക്കര്‍, ബാബുരാജ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

logo
The Fourth
www.thefourthnews.in