"കോശിച്ചായന്റെ പറമ്പ്" ട്രെയിലർ പുറത്തിറങ്ങി

"കോശിച്ചായന്റെ പറമ്പ്" ട്രെയിലർ പുറത്തിറങ്ങി

യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ

യുവനടന്‍ രതീഷ് കൃഷ്ണന്‍, രേണു സൗന്ദര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത നടൻ ദിലീപിന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. സാജിര്‍ സദാഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാജിര്‍ സദാഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

സലീംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, റീന ബഷീര്‍, ഗീതി സംഗീത എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സാന്ദ്ര പ്രീഫോംസിന്റെ ബാനറില്‍ കെ പി ജോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വ്വഹിക്കുന്നു. ജസ്സല്‍ സഹീര്‍ ചിത്രസംയോജനം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സിബു സുകുമാരനാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in